Breaking

ക്രീസിലെ നര്‍ത്തകന്‍ : കിംഗ്സ് ലാറ

ബ്രയാൻ ലാറ - വെസ്റ്റ് ഇൻഡീസ് - 1990 - 2006
ടെസ്റ്റ് :- 
കളികൾ - 131, റൺസ് - 11953
ആവറേജ് - 52.28, 100s- 34, ഉയർന്ന സ്കോർ 400*
ഏകദിനം :-
കളികൾ - 299, റൺസ് - 10405
ആവറേജ് - 40.48, 100s- 19, ഉയർന്ന സ്കോർ - 169
21 കാരനായ ബ്രയാൻ ലാറ അരങ്ങേറിയപ്പോൾ തന്നെ കരീബിയൻ ക്രിക്കറ്റിന്റെ അടുത്ത മഹാനായ കളിക്കാരൻ എന്ന് പറഞ്ഞു തുടങ്ങിയിരുന്നു ഹെഡ്ലിയുടെയും വാൾക്കറ്റ്, സോബേഴ്സ്, റിച്ചാർഡ്സ് എന്നിവരുടെ പിന്തുടർച്ചക്കാരൻ
ബ്രയാൻ ലാറയെ കുറിച്ച് ഒരു കാര്യം നിസംശയം പറയാം .. കാരിയറിൽ ഉടനീളം റൺസ് എടുക്കാനുള്ള ആസക്തി അപാരമായിരുന്നു. ലാറ ശരിക്കും ഗാരി സോബേഴ്സ്ന്റെ മാരത്തോൺ ഇന്നിങ്‌സ് മാത്രമല്ല തകർത്തത് അത് നഷ്ടപെട്ട ശേഷം ഏതാനും മാസങ്ങൾ കഴിഞ്ഞു ആൻറിഗ്വയിൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ പുറത്താകാതെ 400 തികച്ചു ഹൈഡൻനിൽ നിന്നും വീണ്ടും എടുക്കുകയും ചെയ്തു
ലാറയുടെ നീണ്ട ഇന്നിംഗിസ് കളിക്കാനുള്ള കഴിവ് വ്യക്തമാക്കുന്ന വേറെയൊരു പ്രകടനമായിരുന്നു Warwickshire നു വേണ്ടി 1994 കൗണ്ടി സീസണിൽ Durham എതിരെ പുറത്താകാതെ നേടിയ 501 റൺസ്, ഇത് ഇപ്പോഴും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഉയന്ന വ്യക്തിഗത സ്കോർ ആയി നിലനിൽക്കുന്നു. ഈ ഇന്നിങ്‌സിലുടെ
അവിശ്വസനീയമായ വിധത്തിൽ റൺസ് നേടിയ ലാറ 8 ഇന്നിങ്‌സുകൾ നിന്നും 7 സെഞ്ചുറികൾ നേടുന്ന ആദ്യ കളിക്കാരനായി.
1993 ൽ സിഡ്നിയിൽ ഓസ്ട്രേലിയയ്ക്കെതിരെ നേടിയ 277 ഇന്നിംഗ്സാണ് ലാറയുടെ തകർപ്പൻ പ്രകടനമെങ്കിലും 1999 ൽ വെസ്റ്റ് ഇൻഡീസിലെ ബാർബഡോസിൽ വിൻഡീസിന് ഒരു വിക്കറ്റ് വിജയം സമ്മാനിക്കാൻ കാരണമായി 153 റൺസ് എടുത്തു പുറത്താകാതെ നിന്ന പ്രകടനമായിരുന്നു ഏറ്റവും മികച്ചത്.
തന്റെ മുന്‍ഗാമികൾ കളിച്ച പോലെ ഒരു പേരുകേട്ട ബാറ്റിംഗ് നിരയിലോ ആരെയും തോൽപ്പിക്കുന്ന ഒരു മികച്ച ടീമിന്റെയോ ഭാഗമായിരുന്നില്ല ലാറ, ടീം നേടിയതിന്റെ 18.95 ശതമാനം റൻസുകൾ നേടി ബ്രാഡ്മാനും ഹെഡ്ലിയും പിന്നിലാണ് ലാറയുട സ്ഥാനം . ലാറ 351 (221 & 130 ) റൺസ് എടുത്ത കളിയിൽ പോലും ടീം തോറ്റു പോയിട്ടുണ്ട് എന്നത് ആ ടീമിനെ കുറിച്ചുള്ള ഏകദേശ രൂപം തരുന്നതാണ്.
1990 കളിൽ വെസ്റ്റ് ഇൻഡീസ് ടീമിന്റെ മോശം പ്രകടനങ്ങൾ ആയിരുന്നെങ്കിലും ആ ദശാബ്ദത്തിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റ് ആയിരുന്നു ഈ കളിക്കാരൻ എന്നത് നിഷേധിക്കാൻ കഴിയാത്ത ഒരു വസ്തുതയാണ്

#greatest_batsmen_number_06
#vimalT


No comments:

Powered by Blogger.