Breaking

ഇവര്‍ വനിതാ ക്രിക്കറ്റിലെ റാണിമാര്‍

ലണ്ടന്‍: പുരുഷ ക്രിക്കറ്റില്‍ നിരവധി ഇതിഹാസ താരങ്ങളുടെ പിറവിക്കു ലോകം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഡോണ്‍ ബ്രാഡ്മാനില്‍ തുടങ്ങി നമ്മുടെ സ്വന്തം സച്ചിന്‍ ടെണ്ടുല്‍ക്കറിലെത്തി നില്‍ക്കുന്നു ഈ ഇതിഹാസ പട്ടിക.  പുരുഷ ക്രിക്കറ്റിന്റെ ഗ്ലാമറില്‍ വനിതാ ക്രിക്കറ്റ് മങ്ങിപ്പോവുകയായിരുന്നു. എങ്കിലും വിവിധ കാലഘട്ടങ്ങളിലായി വനിതാ ക്രിക്കറ്റിലും ചില ഇതിഹാസ താരങ്ങള്‍ ഉണ്ടായിട്ടുണ്ട്. എക്കാലത്തെയും മികച്ച അഞ്ചു വനിതാ താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.  കാര്‍ലോട്ട് എഡ്വാര്‍ഡ്‌സ് 10 വര്‍ഷത്തോളം ഇംഗ്ലണ്ടിനെ നയിച്ചിട്ടുള്ള കാര്‍ലോട്ട് എഡ്വാര്‍ഡ്‌സ് വനിതാ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായാണ് വിശേഷിപ്പിക്കപ്പെടുന്നത്. 20 വര്‍ഷം നീണ്ട കരിയറില്‍ എഡ്വാര്‍ഡിന് നേടാന്‍ സാധിക്കാത്തതായി ഒരു നേട്ടവുമില്ല. മൂന്നു തവണ ആഷസ് കിരീടവിജയത്തില്‍ പങ്കാൡായ താരം ഒരു തവണ ലോകകപ്പിലും മുത്തമിട്ടിട്ടുണ്ട്. 16ാം വയസ്സിലാണ് എഡ്വാര്‍ഡ്‌സ് ഇംഗ്ലണ്ടിനായി അരങ്ങേറുന്നത്. 1997ല്‍ 12 സെഞ്ച്വറികള്‍ നേടി താരം ലോകത്തെ വിസ്മയിപ്പിച്ചു. വനിതാ വിഭാഗത്തില്‍ മാത്രമല്ല പുരുഷ വിഭാഗത്തിലും ഏറ്റവും വേഗത്തില്‍ 2500 റണ്‍സ് തികച്ച താരമെന്ന റെക്കോര്‍ഡ് എഡ്വാര്‍ഡ്‌സിന്റെ പേരിലാണ്. 2015ലാണ് താരം ക്രിക്കറ്റിനോടു വിട പറഞ്ഞത്.  മിതാലി രാജ് വനിതാ ക്രിക്കറ്റില്‍ ഇന്ത്യയുടെ സച്ചിന്‍ ടെണ്ടുല്‍ക്കറെന്നു വിശേഷിപ്പിക്കാവുന്ന താരമാണ് മിതാലി രാജ്. 2002ല്‍ ഇംഗ്ലണ്ടിനെതിരേ 214 റണ്‍സെടുത്തതോടെയാണ് ഹൈദരാബാദില്‍ നിന്നുള്ളള ബാറ്റ്‌സ്‌വുമണായ മിതാലി ശ്രദ്ധിക്കപ്പെടുന്നത്. ഏതു സാഹചര്യത്തിലും ബാറ്റ് ചെയ്യാനുള്ള പ്രത്യേക മിടുക്ക് മിതാലിക്കുണ്ട്. 2005, 17 വര്‍ഷങ്ങളിലെ ലോകകപ്പില്‍ ഇന്ത്യയെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരം കൂടിയാണ് അവര്‍. ലോകകപ്പ് കൈവിട്ടെങ്കിലും തുടര്‍ച്ചയായി നാലു ഏഷ്യാ കപ്പ് കിരീടങ്ങള്‍ രാജ്യത്തിനു നേടിത്തരാന്‍ മിതാലിക്കു സാധിച്ചു.  ബെലിന്‍ഡ ക്ലാര്‍ക്ക് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സെടുത്ത വനിതാ ക്രിക്കറ്ററാണ് മുന്‍ താരമായ ബെലിന്‍ഡ ക്ലാര്‍ക്ക്. 1991ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ ബെലിന്‍ഡ 1997ല്‍ ഡബിള്‍ സെഞ്ച്വറി നേടി ലോകത്തെ വിസ്മയിപ്പിച്ച. ഈ നേട്ടം കൈവരിക്കുന്ന ആദ്യ വനിതാ താരമായി അവനര്‍ മാറുകയും ചെയ്തിരുന്നു. വനിതാ ലോകകപ്പില്‍ ഡെന്‍മാര്‍ക്കിനെതിരേയാണ് 155 പന്തില്‍ 229 റണ്‍സെടുത്ത് മെലിന്‍ഡ ചരിത്രത്തില്‍ ഇടംപിടിച്ചത്. 11 വര്‍ഷം ഓസീസ് ടീമിനെ നയിച്ചത് മെലിന്‍ഡയായിരുന്നു. രണ്ടു തവണ കംഗാരുക്കള്‍ ലോകകിരീടമുയര്‍ത്തിയത് മെലന്‍ഡിയുടെ ക്യാപ്റ്റന്‍സിയിലായിരുന്നു.  ജുലാന്‍ ഗോസ്വാമി ഇന്ത്യന്‍ ബൗളറായ ജുലാന്‍ ഗോസ്വാമി ലോകം കണ്ട മികച്ച വനിതാ താരങ്ങളിലൊരാളാണ്. വര്‍ഷങ്ങളായി ഇന്ത്യയുടെ ബൗളിങ് ആക്രമണങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത് ജുലാനാണ്. മികച്ച ബൗളര്‍ മാത്രമല്ല അവസാന ഓവറുകളില്‍ വെടിക്കെട്ട് ഇന്നിങ്‌സുകള്‍ കളിക്കാന്‍ മിടുക്കുള്ള ബാറ്റ്‌സ് വുമണ്‍ കൂടിയാണ് അവര്‍.  സ്‌റ്റെഫാനി ടെയ്‌ലര്‍ വനിതാ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് നിലവിലെ ക്യാപ്റ്റന്‍ സ്റ്റെഫാനി ടെയ്‌ലര്‍. ഒരേ സമയം ഐസിസി ബാറ്റ്‌സ് വുമണ്‍മാരുടെ റാങ്കിങില്‍ ബാറ്റിങിലും ബൗളിങിലും ഒന്നാംസ്ഥാനം അലങ്കരിച്ച ഏക താരവും സ്റ്റെഫാനിയാണ്. ഏകദിനത്തില്‍ 1000 റണ്‍സ് നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരവും അവരാണ്. 2016ലെ വനിതാ ട്വന്റി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെ ചാംപ്യന്‍മാരാക്കിയതാണ് സ്റ്റെഫാനിയുടെ കരിയറിലെ ഏറ്റവും വലിയ നേട്ടം. അന്ന് പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരവും അവര്‍ക്കായിരുന്നു.


No comments:

Powered by Blogger.