Breaking

മുഹമ്മദ് ഷമിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി ഭാര്യ ഹസിന്‍ ജഹാന്‍ രംഗത്ത്.

ദില്ലി: ഇന്ത്യയുടെ മുന്‍നിര പേസര്‍ മുഹമ്മദ് ഷമിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി ഭാര്യ ഹസിന്‍ ജഹാന്‍ രംഗത്ത്. ഞെട്ടിക്കുന്ന ആരോപണങ്ങളാണ് ഭര്‍ത്താവിനെതിരേ ഹസിന്‍ ഉന്നയിച്ചിട്ടുള്ളത്. ഇതിന്റെ തെളിവുകളും അവര്‍ പുറത്തുവിട്ടിട്ടുണ്ട്. ഷമിക്ക് നിരവധി സ്ത്രീകളുമായി അവിഹിത ബന്ധങ്ങളുണ്ടെന്നാണ് ഹസിന്‍ ആരോപിക്കുന്നത്.  ഇതുകൂടാതെ ഷമിയും കുടുംബവും തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണെന്നും ഹസിന്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി തനിക്കെതിരേ വധശ്രമങ്ങള്‍ വരെ നടന്നിട്ടുണ്ടെന്നും ഒരു ദേശീയ ചാനലിനോട് ഹസിന്‍ വെളിപ്പെടുത്തി. ഷമിക്കും കുടുംബത്തിനുമെതിരേ നിയമനടപടികളിലേക്ക് നീങ്ങാനാണ് ഇവര്‍ തീരുമാനിച്ചിരിക്കുന്നത്.  ക്രീന്‍ ഷോട്ടുകള്‍ പുറത്തുവിട്ടു നിരവധി സ്ത്രീകളുമായി ഷമിക്ക് അരുത്ത ബന്ധങ്ങളുണ്ടെന്ന് തെളിയിക്കുന്ന സ്‌ക്രീന്‍ ഷോട്ടുകള്‍ ഹസിന്‍ പുറത്തുവിട്ടിട്ടുണ്ട്. വാസ്ടാപ്പ് വഴിയുള്ള ഷമിയുടെ അശ്ലീല ചാറ്റുകളാണ് ഇവയില്‍ അധികവുമുള്ളത്. ഷമിയുടെ ഗേള്‍ ഫ്രണ്ട്‌സെന്ന് പറയപ്പെടുന്ന ചില സ്ത്രീകളുടെ ചിത്രങ്ങളും ഹസിന്‍ പുറത്തുവിട്ടു കഴിഞ്ഞു.  മഞ്ഞുമലയുടെ ചെറിയ ഭാഗം മാത്രം ഒരു വലിയ മഞ്ഞുമലയുടെ ചെറിയ ഭാഗം മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന കാര്യങ്ങള്‍. ഷമിയുടെ പ്രവര്‍ത്തികള്‍ ഇതിനേക്കാള്‍ വളരെ മോശമാണെന്നും ഒന്നിലേറെ സ്ത്രീകളുമായി ഭര്‍ത്താവിനു വഴിവിട്ട ബന്ധങ്ങളുണ്ടെന്നും ഹസിന്‍ പറയുന്നു.  ഫോണ്‍ പരിശോധിച്ചു ഷമിയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് തനിക്ക് ഇതു സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ലഭിച്ചതെന്ന് ഹസിന്‍ പറഞ്ഞു. തന്റെ ബിഎംഡബ്ല്യു കാറില്‍ ഷമി ഫോണ്‍ ഒളിപ്പിച്ചു വച്ചിരിക്കുകയായിരുന്നു. കാറില്‍ നിന്നു ഫോണ്‍ ലഭിച്ചപ്പോള്‍ ഇതു ലോക്ക് ചെയ്ത നിലയിലായിരുന്നു. ഒടുവില്‍ നിരവധി പാറ്റേണുകള്‍ പരീക്ഷിച്ചപ്പോള്‍ തനിക്ക് ഫോണ്‍ തുറക്കാനായെന്നും തുടര്‍ന്നാണ് ചാറ്റുകള്‍ പരിശോധിച്ചതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.  2014ല്‍ ലഭിച്ച ഫോണ്‍ 2014ലെ ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനായി കളിക്കുന്നതിനിടെ ഷമിക്കു സമ്മാനമായി ലഭിച്ച ഫോണാണ് ഇതെന്ന് ഹസിന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇക്കാര്യം അദ്ദേഹം സമ്മതിക്കാറിലെന്നും അവര്‍ സൂചിപ്പിച്ചു.  നിയമ നടപടിക്ക് ഷമിക്കും കുടുംബത്തിനുമെതിരേ നിയമ നടപടികള്‍ സ്വീകരിക്കാനാണ് ഹസിന്‍ തീരുമാനിച്ചിരിക്കുന്നത്. ഷമിയും കുടുംബവും തന്നെ കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി മാനസികമായും ശാരീരികമായും പീഡിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും കൊലപ്പെടുത്താന്‍ വരെ അവര്‍ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ഹസിന്‍ ആരോപിച്ചു.  സഹോദരനും മോശമായി പെരുമാറി ഷമിയുടെ കുടുംബത്തിലെ ഒരാള്‍ പോലും തന്നോട് നല്ല രീതിയില്‍ പെരുമാറിയിട്ടില്ലെന്ന് ഹസിന്‍ വെളിപ്പെടുത്തി. ഷമിയുടെ സഹോദരന്‍ തന്നെ പീഡിപ്പിക്കാന്‍ വരെ ശ്രമിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.  പുലര്‍ച്ചെ വരെ പീഡനം പുലര്‍ച്ചെ രണ്ടു-മൂന്നു മണി വരെ ഷമിമിയും കുടുംബവും പല രീതിയില്‍ പീഡിപ്പിച്ചിട്ടുണ്ടെന്നും ഹസിന്‍ ആരോപിക്കുന്നു. താന്‍ കൊല്ലപ്പെടണമെന്ന ലക്ഷ്യത്തോടെയായിരുന്നു അവര്‍ തനിക്കു നേരെ പീഡനങ്ങള്‍ തുടര്‍ന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.  ഷമിയുടെ പ്രതികരണം ഭാര്യയുടെ ഗുരുതര ആരോപണങ്ങളുമായി ബന്ധപ്പെട്ട് ഷമിയുടെ പ്രതികരണം ഇതു വരെ പുറത്തുവന്നിട്ടില്ല. ദിയോധര്‍ ട്രോഫി പരമ്പരയില്‍ കളിക്കുന്നതിനായി താരം ഇപ്പോള്‍ ധര്‍മശാലയിലാണുള്ളത്.  ഏറെക്കാലം ക്ഷമിച്ചു അടുത്തിടെ നടന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷവും ഷമി തന്നെ നിരന്തരം മര്‍ദ്ദിച്ചിരുന്നതായി ഹസിന്‍ ആരോപിക്കുന്നു. എന്നാല്‍ മകളുള്‍പ്പെടുന്ന കുടുംബത്തെയോര്‍ത്ത് അവയെല്ലാം ക്ഷമിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഷമിയുടെ അവിഹിത ബന്ധങ്ങള്‍ കൂടി അറിഞ്ഞതോടെ താന്‍ തകര്‍ന്നു പോയതായും ഹസിന്‍ പറയുന്നു.  ശരിയാവുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു തന്റെ തെറ്റുകള്‍ തിരുത്താന്‍ ഷമിക്ക് താന്‍ ഏറെ സമയം നല്‍കിയതായി ഹസിന്‍ വ്യക്തമാക്കി. എന്നാല്‍ സ്വന്തം തെറ്റുകള്‍ അംഗീകരിക്കാന്‍ പോലും തയ്യാറാവാതിരുന്ന ഷമി അതിന്റെയെല്ലാം ദേഷ്യം തനിക്കു നേരെ തീര്‍ക്കുകയായിരുന്നുവെന്നും ഇവര്‍ വിശദമാക്കി.


No comments:

Powered by Blogger.