ചുവന്ന ചെകുത്താന്‍മാര്‍ക്ക് പുതിയൊരു നേട്ടം കൂടി:
2016-17 വര്‍ഷത്തെ ഏറ്റവും വരുമാനമുള്ള ക്ലബ്ബുകളുടെ പട്ടിക പുറത്ത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ്, ബാഴ്‌സലോണ എന്നിവരാണ് രണ്ട് മൂന്ന് സ്ഥാനങ്ങളില്‍. ഡിലോയിറ്റെ ഫുട്‌ബോള്‍ മണി ലീഗ് റാങ്കിംഗിലാണ് ചുവന്ന ചെകുത്താന്‍മാര്‍ എന്നറിയപ്പെടുന്ന മാഞ്ചസ്റ്റര്‍ മുമ്പിലെത്തിയത്കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വരുമാനം 676 മില്ല്യണ്‍ യൂറോയാണ്. 52,000 കോടി രൂപയ്ക്ക് തുല്യമായ തുകയാണിത്. ഈ തുക ഇന്ത്യന്‍ സൂപ്പര്‍ ലീഗുമായി കണക്കുകൂട്ടിയാല്‍ പത്ത് സീസണിലധികം നടത്താനുള്ള തുകയുണ്ടാകുമെന്നാണ് വിലയിരുത്തലുകള്‍. കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആകെ സ്വന്തമാക്കിയത് യൂറോപ്പ ലീഗ് മാത്രമാണ്. ഈ ടൂര്‍ണമെന്റില്‍ ജേതാക്കളായ യുണൈറ്റഡിന് സമ്മാനത്തുകയായി യുവേഫ നല്‍കിയത് 44 മില്ല്യണ്‍ യൂറോയും. സ്‌പോണ്‍സര്‍ഷിപ്പ്, ടിവി സംപ്രേക്ഷണവകാശം തുടങ്ങിയവയില്‍ നിന്നും ലഭിക്കുന്ന വരുമാണ് യുണൈറ്റഡിനെ മുന്നിലാക്കിയത്. അതേസമയം, രണ്ടാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡ് കഴിഞ്ഞ സീസണില്‍ ലാലീഗ, ചാംപ്യന്‍സ് ലീഗ്, സ്പാനഷ് സൂപ്പര്‍ കപ്പ്, ക്ലബ്ബ് വേള്‍ഡ് കപ്പ്, എന്നിവ നേടിയിട്ടും 674.6 മില്ല്യണ്‍ യൂറോയാണ് വരുമാനമായി നേടിയത്. 1.7 മില്ല്യണ്‍ യൂറോയുടെ നേരിയ വ്യത്യാസമാണ് ഇരു ക്ലബ്ബുകള്‍ക്കും വരുമാനത്തിലുള്ളത്. മൂന്നാം സ്ഥാനത്തുള്ള ബാഴ്‌സലോണയ്ക്ക് 648.3 മില്ല്യണ്‍ യൂറോയും നാലാം സ്ഥാനത്തുള്ള ബയേണ്‍ മ്യൂണിക്കിന് 587.8 മില്ല്യണ്‍ യൂറോയും അഞ്ചാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്ക് 527.7 മില്ല്യണ്‍ യൂറോയുമാണ് കഴിഞ്ഞ വര്‍ഷം ലഭിച്ച വരുമാനം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനുള്ള ടിവി റൈറ്റ്‌സിന് ലഭിച്ച തുക ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബുകള്‍ക്ക് പട്ടകയില്‍ കൂടുതല്‍ ഇടം നേടാനായി
No comments: