Breaking

ബ്ലാസ്റ്റേഴ്‌സിന് മറ്റൊരു കനത്ത തിരിച്ചടി കൂടി

തുടര്‍തോല്‍വികള്‍കൊണ്ട് ഉഴറുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിനെ തേടി മറ്റൊരു തിരിച്ചടിയുടെ വാര്‍ത്ത കൂടി പുറത്ത്. ബ്ലാസ്റ്റേഴ്‌സ് മധ്യനിരയില്‍ തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന ഉഗാണ്ടന്‍ താരം കിസിറ്റോയുടെ തോളെല്ലിന് ഏറ്റ പരിക്ക് അതീവ ഗുരുതമെന്ന് റിപ്പോര്‍ട്ട്.ഇതോടെ താരത്തിന് അടിയന്തര ശസ്ത്രക്രിയ വേണ്ടിവന്നേയ്ക്കും. ഇത് ലീഗില്‍ മുന്നോട്ടുളള മത്സരങ്ങളില്‍ കിസിറ്റോയുടെ സേവനം ബ്ലാസ്‌റ്റേഴ്‌സിന് നഷ്ടപ്പെടുന്നതിന് ഇടയാക്കിയേക്കും. മധ്യനിരയില്‍ ഒത്തിണക്കമില്ലാതെ കുഴയുന്ന ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ് ഈ വാര്‍ത്ത.  നേരത്തെ ഐഎസ്എല്ലില്‍ ജംഷഡ്പൂരിനെതിരായ മത്സരത്തിനിടെയാണ് കിസിറ്റോയ്ക്ക് പരിക്കേറ്റത്. മത്സരത്തില്‍ എതിര്‍താരത്തിന്റെ ഫൗളില്‍ തോള്‍കുത്തി വീണതാണ് താരത്തിന് വിനയായത്.  ഗോവയ്‌ക്കെതിരായ മത്സരത്തില്‍ കിസിറ്റോയുടെ അഭാവം ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍വിയിലേക്ക് നയിച്ചിരുന്നു. കിസിറ്റോയ്ക്ക് പകരം ഇറങ്ങിയ മിലന്‍ സിംഗും സിയാം ഹാങ്‌ലുമെല്ലാം കളിക്കളത്തില്‍ നിഴല്‍ മാത്രമായി ഒതുങ്ങുകയായിരുന്നു.  മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ ബ്ലാസ്‌റ്റേഴ്‌സ് നാണംകെട്ടത്. തോല്‍വിയോടെ സെമി ഫൈനലിലെത്തണമെങ്കില്‍ ഇനി ബ്ലാസ്റ്റേഴ്‌സിന് മരണപ്പോരാട്ടം തന്നെ നടത്തണം.

No comments:

Powered by Blogger.