Breaking

ഇതെന്ത് മറിമായം; സാന്റ്‌നറിന്റെ അത്ഭുത ബോളില്‍ അമ്പരന്ന് ക്രിക്കറ്റ്‌ലോകം

സ്പിന്‍ ബൗളര്‍മാര്‍ കൗശലക്കാരാണ്. ഗൂഗ്ലിയും ദൂസരയുമെല്ലാം അവരുടെ വിദ്യകളില്‍ ചിലത്ു മാത്രം. . എന്നാല്‍ സ്പിന്നര്‍മാരില്‍ അപൂര്‍വ്വം ചിലര്‍ മാത്രം എറിയുന്നതാണ് ക്യാരം ബോള്‍. ഈ രീതിയില്‍ പന്തെറിയുന്നതിന് പേരുകേട്ട താരമാണ് ഇന്ത്യയുടെ ആര്‍.അശ്വിന്‍. ഈ നിരയിലേക്ക് ഒരു താരം കൂടി എത്തിയിരിക്കുകയാണ്.ന്യൂസിലാന്റിന്റെ മിച്ചല്‍ സാന്റ്നര്‍ ആണ് ക്യാരം ബോള്‍ എറിഞ്ഞ് ഞെട്ടിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പാകിസ്ഥാനെതിരെ നടന്ന മത്സരത്തില്‍ പാക് താരം ഫഖര്‍ സമനെ പുറത്താക്കാനായിരുന്നു സാന്റ്നര്‍ ക്യാരം ബോള്‍ എറിഞ്ഞത്.  സമന്റെ ലെഗ് സ്റ്റംമ്പിന്റെ പുറത്ത് പിച്ച് ചെയ്ത പന്ത് ഓഫ് സ്പിന്‍ പോലെ ലെഗ് സ്റ്റംമ്പിലേക്ക് തിരിഞ്ഞ് കയറുകയാണ്. പന്തിന്റെ ഗതി മനസിലാകാതെ സമന്‍ ബാറ്റ് വീശിയെങ്കിലും പന്ത് കുറ്റി തെറിപ്പിച്ച് കടന്നു പോവുകയായിരുന്നു.




https://twitter.com/ImAbhay3/status/953675070647369728

No comments:

Powered by Blogger.