Breaking

പാക്കിസ്ഥാന്‍ ക്രിക്കറ്റില്‍ പുതിയ ചരിത്രം കുറിച്ച് ആബിദ് അലി

പേസ് ബോളര്‍മാര്‍ക്കും ഇടിവെട്ട് ബാറ്റ്‌സ്മാന്മാര്‍ക്കും പേര്‌കേട്ടിരുന്ന പാക്കിസ്ഥാന്‍ ടീമില്‍ നിന്നും വീണ്ടുമൊരു വെടിക്കെട്ട് വാര്‍ത്ത. പെഷവാറില്‍ നടന്ന നാഷണല്‍ വണ്‍ ഡേ കപ്പ് ഏകദിന ൂര്‍ണമെന്റില്‍ ഇസ്ലാമബാദ് ടീമിനായി ബാറ്റ് ചെയ്ത 30 കാരന്‍ വിക്കറ്റ് കീപ്പര്‍ ആബിദ് അലി 156 ബോളില്‍ നിന്ന് അടിച്ചു കൂട്ടിയത് 209 റണ്‍സ്!വലങ്കയ്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ആബിദ് അലി 2005 മുതല്‍ പാക്കിസ്ഥാന്‍ ആഭ്യന്തര ക്രിക്കറ്റിലെ സജീവ താരമാണ്. ഇതിന് മുമ്പ് ഒരു സെഞ്ച്വറി മാത്രം സ്വന്തം പേരിലുള്ള താരം കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ 24 ബൗണ്ടറികളും അഞ്ച് സിക്‌സുകളുമടക്കമാണ് 209 റണ്‍സ് നേടിയത്.  പാക്കിസ്ഥാന്‍ ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ 200 റണ്‍സ് നേടുന്ന നാലാമത്തെ താരമെന്ന നട്ടവും ഇതോടൊപ്പം ആബിദ് അലിക്ക് വന്നു ചേര്‍ന്നു. ആബിദിന്റെ മികവില്‍ നിശ്ചിത ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇസ്ലാമബാദ് നേടിയത് 374 റണ്‍സാണ്. എന്നാല്‍, മറുപടി ബാറ്റിങ്ങിനിറങ്ങിയ പെഷവാറിന് 141 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.പേസ് ബോളര്‍മാര്‍ക്കും ഇടിവെട്ട് ബാറ്റ്‌സ്മാന്മാര്‍ക്കും പേര്‌കേട്ടിരുന്ന പാക്കിസ്ഥാന്‍ ടീമില്‍ നിന്നും വീണ്ടുമൊരു വെടിക്കെട്ട് വാര്‍ത്ത. പെഷവാറില്‍ നടന്ന നാഷണല്‍ വണ്‍ ഡേ കപ്പ് ഏകദിന ൂര്‍ണമെന്റില്‍ ഇസ്ലാമബാദ് ടീമിനായി ബാറ്റ് ചെയ്ത 30 കാരന്‍ വിക്കറ്റ് കീപ്പര്‍ ആബിദ് അലി 156 ബോളില്‍ നിന്ന് അടിച്ചു കൂട്ടിയത് 209 റണ്‍സ്!വലങ്കയ്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ആബിദ് അലി 2005 മുതല്‍ പാക്കിസ്ഥാന്‍ ആഭ്യന്തര ക്രിക്കറ്റിലെ സജീവ താരമാണ്. ഇതിന് മുമ്പ് ഒരു സെഞ്ച്വറി മാത്രം സ്വന്തം പേരിലുള്ള താരം കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ 24 ബൗണ്ടറികളും അഞ്ച് സിക്‌സുകളുമടക്കമാണ് 209 റണ്‍സ് നേടിയത്.  പാക്കിസ്ഥാന്‍ ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ 200 റണ്‍സ് നേടുന്ന നാലാമത്തെ താരമെന്ന നട്ടവും ഇതോടൊപ്പം ആബിദ് അലിക്ക് വന്നു ചേര്‍ന്നു. ആബിദിന്റെ മികവില്‍ നിശ്ചിത ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇസ്ലാമബാദ് നേടിയത് 374 റണ്‍സാണ്. എന്നാല്‍, മറുപടി ബാറ്റിങ്ങിനിറങ്ങിയ പെഷവാറിന് 141 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.



No comments:

Powered by Blogger.