Breaking

താടിയെല്ല് തകര്‍ന്നിട്ടും ഉന്മുക്തിന്റെ തകര്‍പ്പന്‍ സെഞ്ച്വറി

താടി തകര്‍ന്നിട്ടും ഉന്മുക്ത് വിട്ടില്ല. പോരാട്ട വീര്യത്തില്‍ അടിച്ചു നേടിയത് തകര്‍പ്പന്‍ സെഞ്ചുറി. വിജയ് ഹസാരെ ട്രോഫി ഗ്രൂപ്പ് എ മത്സരത്തില്‍ ഉന്മുക്ത് ചന്ദിന്റെ ഗംഭീര സെഞ്ചുറി മികവില്‍ ഉത്തര്‍ പ്രദേശിനെതിരേ ഡല്‍ഹിക്കു ജയം.മത്സരത്തിന് തൊട്ടുമുമ്പുള്ള പരിശീലനത്തില്‍ താടിയെല്ല് തകര്‍ന്നെങ്കിലും മുറിവു കെട്ടിയാണ് 125 പന്തില്‍ 116 റണ്‍സെടുത്ത് അണ്ടര്‍ 19 ഇന്ത്യാ ടീം മുന്‍ ക്യാപ്റ്റന്‍ ഉന്മുക്ത് ചന്ദ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. 55 റണ്‍സിനാണ് ഡല്‍ഹിയുടെ ജയം. ഒന്നാം വിക്കറ്റില്‍ ഹിതന്‍ ദലാലിനൊപ്പം (64 പന്തില്‍ 57) ഉന്മുക്ത് 107 റണ്‍ കൂട്ടുകെട്ടുണ്ടാക്കിയപ്പോള്‍ ഡല്‍ഹി ആറിന് 307 റണ്ണെടുത്തു.  മോശം ഫോമിന് രഞ്ജി ടീമില്‍നിന്ന് പുറത്തായ ഉന്മുക്തിന്റെ തിരിച്ചുവരവുകൂടിയാണ് ഈ സെഞ്ചുറി. ഗ്രൂപ്പ് ബിയിലെ മത്സരത്തില്‍ ഇന്ന് കേരളം ബംഗാളിനെ നേരിടും.താടി തകര്‍ന്നിട്ടും ഉന്മുക്ത് വിട്ടില്ല. പോരാട്ട വീര്യത്തില്‍ അടിച്ചു നേടിയത് തകര്‍പ്പന്‍ സെഞ്ചുറി. വിജയ് ഹസാരെ ട്രോഫി ഗ്രൂപ്പ് എ മത്സരത്തില്‍ ഉന്മുക്ത് ചന്ദിന്റെ ഗംഭീര സെഞ്ചുറി മികവില്‍ ഉത്തര്‍ പ്രദേശിനെതിരേ ഡല്‍ഹിക്കു ജയം.മത്സരത്തിന് തൊട്ടുമുമ്പുള്ള പരിശീലനത്തില്‍ താടിയെല്ല് തകര്‍ന്നെങ്കിലും മുറിവു കെട്ടിയാണ് 125 പന്തില്‍ 116 റണ്‍സെടുത്ത് അണ്ടര്‍ 19 ഇന്ത്യാ ടീം മുന്‍ ക്യാപ്റ്റന്‍ ഉന്മുക്ത് ചന്ദ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. 55 റണ്‍സിനാണ് ഡല്‍ഹിയുടെ ജയം. ഒന്നാം വിക്കറ്റില്‍ ഹിതന്‍ ദലാലിനൊപ്പം (64 പന്തില്‍ 57) ഉന്മുക്ത് 107 റണ്‍ കൂട്ടുകെട്ടുണ്ടാക്കിയപ്പോള്‍ ഡല്‍ഹി ആറിന് 307 റണ്ണെടുത്തു.  മോശം ഫോമിന് രഞ്ജി ടീമില്‍നിന്ന് പുറത്തായ ഉന്മുക്തിന്റെ തിരിച്ചുവരവുകൂടിയാണ് ഈ സെഞ്ചുറി. ഗ്രൂപ്പ് ബിയിലെ മത്സരത്തില്‍ ഇന്ന് കേരളം ബംഗാളിനെ നേരിടും.





No comments:

Powered by Blogger.