Breaking

തിരിച്ചുവരണം, നിര്‍ണ്ണായക മാറ്റം പ്രഖ്യാപിച്ച് അശ്വിന്‍

ചെന്നൈ : ഇന്ത്യന്‍ ഏകദിന ടി20 ടീമുകളില്‍ നിന്നും പുറത്തായ സ്പിന്നര്‍ ആര്‍ അശ്വിന്‍ പുതിയ പരീക്ഷണത്തിനൊരുങ്ങുന്നു. വരുന്ന ഐപിഎല്ലില്‍ ലെഗ് സ്പിന്നറാകാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ താരം.ഇതിന്റെ ഭാഗമായി അഭ്യന്തര മത്സരങ്ങളില്‍ ഇനി അശ്വിന്‍ ലെഗ്‌സ്പിന്നറായി പന്തെറിയും. കഴിഞ്ഞ ദിവസം ഗുജറാത്തുമായുള്ള ഗ്രൂപ്പ് സി വിജയ് ഹസാരെ ട്രോഫി മത്സരത്തില്‍ തമിഴ്‌നാടിനായി അശ്വിന്‍ ലെഗ് സ്പിന്‍ എറിഞ്ഞിരുന്നു. മത്സരത്തില്‍ അശ്വിന്‍ രണ്ടു വിക്കറ്റും നേടി.  ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ അവിഭാജ്യഘടകമായ അശ്വിന് കഴിഞ്ഞ ചാംപ്യന്‍സ് ട്രോഫിക്കുശേഷം ഏകദിന, ട്വന്റി20 ടീമുകളില്‍ സ്ഥാനം കണ്ടെത്താനായിട്ടില്ല. ഇതാണ് താരം കടുത്ത പരീക്ഷണങ്ങക്കൊരുങ്ങുന്നത്.  അതെസമയം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാനാണ് ബൗളിംഗ് ശൈലി മാറ്റുന്നത് എന്ന ആരോപങ്ങളെ അശ്വിന്‍ നിഷേധിച്ചു.  ഏകദിന, ട്വന്റി20 ടീമിലെത്താനല്ല, മറിച്ച് തന്റെ ബോളിങ് ആയുധങ്ങളില്‍ കൂടുതല്‍ വൈവിധ്യം തേടിയാണിതെന്ന് അശ്വിന്‍ പറഞ്ഞു. ഐപിഎല്ലില്‍ ഇതു പ്രയോജനപ്പെടുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  ദക്ഷിണാഫ്രിക്കയില്‍ മികച്ച രീതിയില്‍ പന്തെറിയുന്ന യുവസ്പിന്നര്‍മാരേയും അശ്വിന്‍ അഭിന്ദിച്ചു. ഈ വര്‍ഷവും ഇംഗ്ലിഷ് കൗണ്ടി ടീമായ വൂസ്റ്ററിനു വേണ്ടി കളിക്കുമെന്നും താരം വ്യക്തമാക്കി.



No comments:

Powered by Blogger.