Breaking

കിസിറ്റോ പുറത്താകില്ല, നിര്‍ണായക നീക്കവുമായി ബ്ലാസ്റ്റേഴ്‌സ്

സ്പാനിഷ് താരം പുള്‍ഗയെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചപ്പോള്‍ ആരാധകര്‍ക്കുണ്ടായിരുന്ന പ്രധാന പേടി പരിക്കു പറ്റിയ ഉഗാണ്ടന്‍ താരം കെസിറോണ്‍ കിസിറ്റോ ടീമില്‍ നിന്നും പുറത്താകുമോ എന്നതായിരുന്നു. വളരെ കുറച്ച് മത്സരങ്ങള്‍ മാത്രമേ കളിച്ചുള്ളുവെങ്കിലും ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ മനസു കവര്‍ന്ന താരമായിരുന്നു കിസിറ്റോ. ബ്ലാസ്റ്റേഴ്‌സ് മധ്യനിരയിലെ പ്രശ്‌നങ്ങള്‍ മുഴുവന്‍ കിസിറ്റോ പരിഹരിച്ചിരുന്നു.എന്നാല്‍ കിസിറ്റോ ടീം വിടില്ലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍. ഇരുപതു വയസു മാത്രം പ്രായമുള്ള താരം ബ്ലാസ്റ്റേഴ്‌സിന്റെ മെയിന്‍ ടീമില്‍ നിന്നും റിസര്‍വ് ടീമിലേക്ക് മാറുമെന്നാണ് പുതിയ വാര്‍ത്ത. നിലവില്‍ പ്രധാന ടീമില്‍ അനുവദിക്കാവുന്നത്രയും വിദേശ താരങ്ങള്‍ ഉള്ളതു കൊണ്ട് കിസിറ്റോക്ക് ഒരു താരത്തെ റിലീസ് ചെയ്താലെ പ്രധാന ടീമിലേക്ക് മാറാനാകൂ.അങ്ങനെയാകുമ്പോള്‍ കിസിറ്റോ ടീമിനൊപ്പം ചേരും. ആ സമയമാകുമ്പോഴേക്കും താരത്തിന്റെ പരിക്കും ഭേദമാകും. ഐഎസ്എല്ലിനു ശേഷം വരുന്ന ഫെഡറേഷന്‍ കപ്പില്‍ കിഡിറ്റോ ബ്ലാസ്റ്റേഴ്‌സ് ടീമിനായി ബൂട്ടു കെട്ടുമെന്നാണ് സൂചനകള്‍.  ജംഷഡ്പൂരുമായുള്ള മത്സരത്തിനിടലാണ് താരത്തിന് പരുക്കേറ്റത്. കൃത്യതയാര്‍ന്ന പാസും വേഗതയും ആണ് മറ്റു താരങ്ങളില്‍ നിന്നും കിസീറ്റോയെ വ്യത്യസ്തമാക്കുന്നത്. രണ്ടു വര്‍ഷത്തേക്കാണ് താരം ബ്ലാസ്റ്റേഴ്സുമായി കരാര്‍ ഒപ്പിട്ടിരിക്കുന്നത്. സീസണിന്റെ തുടക്കത്തില്‍ തന്നെ താരം ടീമിലുണ്ടായിരുന്നുവെങ്കില്‍ ബ്ലാസ്റ്റേഴ്‌സ് ഇതിലും മികച്ച പ്രകടനം കാഴ്ച വെക്കുമായിരുന്നു എന്നുറപ്പ്.


No comments:

Powered by Blogger.