Breaking

അത് ധോണിയുടെ ചതി, വിവരങ്ങള്‍ പുറത്ത്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ ആരാധകരെ സങ്കടക്കടലിലാഴ്ത്തിയത് സ്വന്തം നാട്ടുകാരനായ ആര്‍ അശ്വിനെ സ്വന്തമാക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് കഴിയാതെ പോയതാണ്. അശ്വിന് പകരം ഹര്‍ഭജന്‍ സിംഗിനെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലെത്തിക്കാനാണ് ചെന്നൈ തീരുമാനിച്ചത്.പഞ്ചാബ് സൂപ്പര്‍ കിംഗ്‌സാണ് ഏഴിലധികം കോടിയെറിഞ്ഞ് അശ്വിനെ സ്വന്തം പാളയത്തിലെത്തിച്ചത്. നിലവില്‍ ആര്‍ അശ്വിന്‍ പഞ്ചാബിന്റെ നായകനായേക്കും എന്ന റിപ്പോര്‍ട്ടുകളും ഉണ്ട്.എന്നാല്‍ അശ്വിന്‍ എന്തുകൊണ്ട് ചെന്നൈയിലെത്താതെ പോയത് എന്നതിനെ കുറിച്ച് ചില വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അശ്വിനെ തഴയാന്‍ കാരണം മഹേന്ദ്ര സിംഗ് ധോണിയായിരുന്നത്രെ.അശ്വിന് പകരം ഹര്‍ഭജനെ സ്വന്തമാക്കാന്‍ ചെന്നൈ തയ്യാറായത് ധോണിയുടെ നിര്‍ബന്ധം പ്രകാരമാണ് എന്നാണ് ഇപ്പോള്‍ വെളിച്ചത്തായിരിക്കുന്നത്.ഹര്‍ഭജനെ ടീമിലെത്തിക്കണമെന്ന് ധോണി തങ്ങളോട് ആവശ്യപ്പെട്ടിരുന്നതായി ടീം സിഇഒ വ്യക്തമാക്കിയത്. നേരത്തെ എന്ത് വിലകൊടുത്തും അശ്വിനെ ടീമിലെത്തിക്കുമെന്ന് ധോണി ചെന്നൈ ആരാധകര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. സിഇഒയുടെ വെളിപ്പെത്തലോടെ ധോണിയാണ് ഇപ്പോള്‍ വെട്ടിലായിരിക്കുന്നത്.


No comments:

Powered by Blogger.