ഈ താരം പുറത്ത്, ടീം ഇന്ത്യയില്‍ അഴിച്ചുപണി
ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റം ഉണ്ടാകുമെന്ന് ഉറപ്പായി. പേശിവലിവിനെത്തുടര്‍ന്ന് കേദാര്‍ ജാദവിന് പുറത്തിരിക്കേണ്ടി വരും. പകരം മധ്യനിരയില്‍ മനീഷ് പാണ്ഡ്യയോ ദിനേഷ് കാര്‍ത്തികോ ഇടം പിടിക്കും.മനീഷ് പാണ്ഡ്യ ടീമില്‍ ഇടംപിക്കാനുളള സാധ്യതയാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ടീം ഇന്ത്യയില്‍ മറ്റ് മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. പരമ്പര സ്വന്തമാക്കാന്‍ ഒരു ജയം മാത്രം മതി ടീം ഇന്ത്യയ്ക്ക്കഴിഞ്ഞ മൂന്ന് മത്സരത്തിലും ഇന്ത്യയാണ് വിജയിച്ചത്. അതിനാല്‍ തന്നെ ആത്മവിശ്വാസത്തോടെയാണ് ടീം ഇന്ത്യ ഇന്നിറങ്ങുക. നായകന്‍ വിരാട് കോബ്ലിയുടെ തകര്‍പ്പന്‍ ഫോമാണ് ടീം ഇന്ത്യയ്ക്ക് മുതല്‍ കൂട്ട്. കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ രണ്ടിലും കോഹ്ലി സെഞ്ച്വറി നേടിയിരുന്നുകോഹ്ലിയെ കൂടാതെ ഓപ്പണര്‍ ധവാനും മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. അതെസമയം രോഹിത്ത് ശര്‍മ്മയ്ക്കും ഹാര്‍ദ്ദിക്ക് പാണ്ഡ്യയ്ക്കും ഇതുവരെ ഫോം പ്രദര്‍ശിപ്പിക്കാന്‍ ആയിട്ടില്ലപതിവിന് വിപരീതമായി ബൗളിംഗാണ് ഇത്തവണ ടീം ഇന്ത്യയുടെ വജ്രായുധം. യുസ് വേന്ദ്ര ചഹലും കുല്‍ദീപ് യാദവും സമാനതകളില്ലാത്ത പ്രകടനമാണ് ദക്ഷിണാഫ്രിക്കയില്‍ കാഴ്ച്ചവെക്കുന്നത്. ഇരുവരും ചേര്‍ന്ന് ഇതിനോടകം 21 വിക്കറ്റുകള്‍ ദക്ഷിണാഫ്രിക്കയില്‍ വീഴ്ത്തിയ കഴിഞ്ഞു. പേസ് ബൗളര്‍മാരും അവസരത്തിനൊത്ത പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്.
No comments: