ഐപിഎല്‍ ഉപേക്ഷിക്കാനുളള കാരണം
ക്രിക്കറ്റ് ലോകത്ത് കോടികള്‍ കൊയ്യുന്ന ഉത്സവമാണ് ഐപിഎല്‍. ഒരോ താരത്തിനും കൈനിറയെ പണം ലഭിക്കുന്ന സ്വപ്‌ന സമാനമായ അവസരം. അതിനാല്‍ തന്നെ ഐപിഎല്‍ ടീമുകളുടെ ഭാഗമാകാന്‍ കൊതിക്കാത്ത ക്രിക്കറ്റ് താരങ്ങള്‍ ഉണ്ടാകില്ല.എന്നാല്‍ എല്ലാവരേയും ഞെട്ടിക്കുന്ന ഒരു തീരുമാനമാണ് ഓസീസ് താരം കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ എടുത്തത്. ഐപിഎല്ലില്‍ നിന്നും പിന്മാറാനായിരുന്നു ഈ പേസ് ബൗളറുടെ തീരുമാനം. ഒടുവില്‍ ഇക്കാര്യത്തില്‍ വിശദീകരണവുമായി റിച്ചാര്‍ഡ്‌സണ്‍ തന്നെ രംഗത്തെത്തി.ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ടീമില്‍ കയറി പറ്റാന്‍ ലക്ഷ്യമിട്ടാണത്രെ റിച്ചാര്‍ഡ്‌സണ്‍ ഐപിഎല്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. ഇതിനായി സ്വന്തം നാട്ടില്‍ നടക്കുന്ന ഷഫീല്‍ഡ് ഷീല്‍ ടൂര്‍ണമെന്റ് കളിക്കാനാണ് റിച്ചാഡ്‌സന്റെ തീരുമാനം. ഈ ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം നടത്തി ഓസ്‌ട്രേലിയന്‍ ടീമില്‍ കയറാമെന്ന് താരം പ്രതീക്ഷിക്കുന്നു.കൂടാതെ ഐപിഎല്ലിനൊപ്പം തന്റെ വിവാഹവും നടക്കുന്നതും ഇന്ത്യയിലേക്ക് വരുന്നതിന് താരത്തിന് തടസ്സമാണ്. ഈ ഏപ്രിലിലാണ് റിച്ചാര്‍ഡ്‌സന്റെ വിവാഹം തീരുമാനിച്ചിരിക്കുന്നത്. ഐപിഎല്‍ നല്‍കുന്ന സാമ്പത്തിക ലാഭത്തേയ്ക്കാള്‍ തന്റെ തീരുമാനം ഭാവിയില്‍ ഗുണം ചെയ്യുമെന്നാണ് റിച്ചാര്‍ഡ്‌സണ്‍ കരുതുന്നത്.ഏപ്രില്‍ ആറിനാണ് ഐപിഎല്‍ തുടങ്ങുന്നത്. ഐപിഎല്‍ താരലേലം ഇതിനോടകം തന്നെ നടന്ന് കഴിഞ്ഞു.
No comments: