തന്‍റെ വിജയത്തിന് പിന്നിലുള്ള ക്രഡിറ്റ് ആര്‍ക്കാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കുല്‍ദീപ് ഇപ്പോള്‍.
ദില്ലി: അടുത്തകാലത്ത് ഇന്ത്യയ്ക്കായി മികച്ച പ്രകടനമാണ് ചൈനാമാന്‍ സ്‌പിന്നര്‍ കുല്‍ദീപ് യാദവ് കാഴ്ച്ചവെക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ആറ് ഏകദിനങ്ങളില്‍ നിന്ന് 17 വിക്കറ്റുകളാണ് കുല്‍ദീപ് പിഴുതത്. സഹതാരം ചാഹലിനൊപ്പം കുല്‍ദീപ് ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക സാന്നിധ്യമായി. തന്‍റെ വിജയത്തിന് പിന്നിലുള്ള ക്രഡിറ്റ് ആര്‍ക്കാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കുല്‍ദീപ് ഇപ്പോള്‍. ഐപിഎല്‍ ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് തന്നെ മികച്ച സ്‌പിന്നറായി പരുവപ്പെടുത്തിയതെന്ന് ചൈനാമാന്‍ സ്‌പിന്നര്‍ പറയുന്നു. കൊല്‍ക്കത്തയില്‍ സഹതാരമായിരുന്ന ഓസീസ് ചൈനാമാന്‍ ബ്രാഡ് ഹോഗിന്‍റെ നിര്‍ദേശങ്ങള്‍ തനിക്ക് കരുത്തുപകര്‍ന്നിട്ടുണ്ട്. തന്‍റെ ബൗളിംഗിലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടിയതും ചൈനാമാന്‍ ആക്ഷനില്‍ പ്രയോഗിക്കാനാവുന്ന തന്ത്രങ്ങളും വ്യതിയാനങ്ങളും ഹോഗ് പഠിപ്പിച്ചു. അതോടൊപ്പം പരിശീലകരായ പരിശീലകരായ കപില്‍ പാണ്ഡെയും നരേന്ദ്ര ഹിര്‍വാനിയും തന്നെ വളരെയധികം സഹായിച്ചിട്ടുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മുന്‍ നായകന്‍ ഗംഭീര്‍ നല്‍കിയ പിന്തുണയും വലുതാണെന്ന് കുല്‍ദീപ് പറയുന്നു. ഐപിഎല്‍ 11-ാം സീസണില്‍ കൊല്‍ക്കത്ത യാദവിനെ നിലനിര്‍ത്തിയെങ്കിലും ഗംഭീറിന് കീഴില്‍ കളിക്കാനാവില്ല. ഡല്‍ഹി യാണ് താരലേലത്തില്‍ ഇക്കുറി ഗംഭീറിനെ സ്വന്തമാക്കിയത്
No comments: