Breaking

ശാരീരികബന്ധത്തിന് നിര്‍ബന്ധിച്ചു; മുറിയിലേക്ക് തള്ളിവിട്ടു, ഹസീബ് എന്നെ കടന്നുപിടിച്ചു’

ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിക്കെതിരെ കൂടുതല്‍ ഗുരുതരമായ ആരോപണങ്ങളുമായി ഭാര്യ ഹസിന്‍ ജഹാന്‍ രംഗത്ത്. സഹോദരനൊപ്പം ഒരേ മുറിയില്‍ കഴിയാന്‍ തന്നെ ഷമി നിര്‍ബന്ധിച്ചതായും തുടര്‍ന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ മോശമായ രീതിയില്‍ തന്നെ സ്പര്‍ശിച്ചതായും ഹസിന്‍ ജഹാന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സംഭവം നടന്നതെന്നും ഹസിന്‍ ജഹാന്‍ പറഞ്ഞു.  ‘ഷമി മുറിക്ക് പുറത്തുനിന്നാണ് എന്നോട് ഇക്കാര്യം പറഞ്ഞത്. തുടര്‍ന്ന് എന്നെ നിര്‍ബന്ധിച്ച് ഹസീബിന്റെ (ഷമിയുടെ സഹോദരന്‍) മുറിയിലേക്ക് തള്ളിവിട്ടു. ഹസീബുമായി ശാരീരികബന്ധം ഉണ്ടാക്കാനാണ് ആവശ്യപ്പെട്ടത്. ഹസീബ് എന്നെ കടന്ന് പിടിച്ചപ്പോള്‍ ഞാന്‍ നിലിവിളിച്ചു. അപ്പോള്‍ മാത്രമാണ് ഷമി വാതില്‍ തുറന്നത്’, ഹസിന്‍ പറയുന്നു. ഡിഎന്‍യ്ക്ക് ആണ് ഹസിനെ ഉദ്ദരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.  ഹസിന്റെ പരാതിയെ തുടര്‍ന്ന് ഷമിക്കെതിരെ കൊലപാതക ശ്രമം, ലൈംഗികപീഡനം, ഗാര്‍ഹിക പീഡനം എന്നിവയ്ക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്. ഹസിന് ഭ്രാന്തായിരിക്കുകയാണെന്നും തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കേണ്ടി വരുമെന്നും ഷമി പറഞ്ഞിരുന്നു.’ അവള്‍ക്ക് ഭ്രാന്തായെന്നാണ് തോന്നുന്നത്. എനിക്കെതിരായ എല്ലാ ആരോപണങ്ങളും തെളിയിക്കേണ്ടി വരും. ഞാനവളെ പീഡിപ്പിച്ചിട്ടുണ്ടെങ്കില്‍ അതും തെളിയിക്കണമെന്നും.’ ഷമി പറഞ്ഞിരുന്നു.  തനിക്കെതിരെ നടക്കുന്ന ഗൂഢാലോചനയാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്ന വാദം ഷമി ആവര്‍ത്തിച്ചു.  ഹസിന്‍ ഷമിയ്‌ക്കെതിരെ ഹസിന്‍ കൊല്‍ക്കത്ത പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.  ഷമിയുടെ കരിയറിന് തന്നെ വെല്ലുവിളിയാകുന്ന വെളിപ്പെടുത്തലുമായാണ് ഹസിന്‍ ജഹാന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നത്. താരത്തിനെതിരെ വാതുവയ്പ് ആരോപണമാണ് ഹസിന്‍ ഉയര്‍ത്തിയത്. താരം വാതുവയ്പുകാരുമായി ബന്ധപ്പെട്ടെന്നും അവരില്‍ നിന്നും പണം വാങ്ങിയെന്നുമാണ് ഹസിന്റെ ആരോപണം. ‘ഷമിയ്ക്ക് എന്നെ ചതിക്കാമെങ്കില്‍ ഇന്ത്യയേയും ചതിക്കാന്‍ പറ്റും. അലിസ്ബാഹ് എന്ന പാക്കിസ്ഥാനി യുവതിയില്‍ നിന്നും ദുബായില്‍ വച്ചാണ് ഷമി പണം വാങ്ങിയത്. ഇംഗ്ലണ്ടുകാരനായ മുഹമ്മദ് ഭായ് എന്നയാളുടെ നിര്‍ബന്ധത്തെ തുടര്‍ന്നായിരുന്നു പണം വാങ്ങിയത്. എന്റെ പക്കല്‍ അതിന് തെളിവുണ്ട്.’ ഹസിന്‍ പറയുന്നു.  ഷമിയ്ക്ക് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്നും തന്നെ കൊല്ലുമെന്നടക്കം ഭീഷണിപ്പെടുത്തിയിരുന്നതായും കഴിഞ്ഞ ദിവസം ഹസിന്‍ ജഹാന്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹസിന്‍ പരാതിയുമായി കൊല്‍ക്കത്ത പൊലീസ് സ്‌റ്റേഷനിലെത്തിയത്. ഷമിയ്ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെയാണ് പരാതി. താരവും കുടുംബവും കഴിഞ്ഞ രണ്ട് കൊല്ലമായി തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നും കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്നുമാണ് പരാതിയില്‍ പറയുന്നത്


No comments:

Powered by Blogger.