Breaking

വിരാട് കോഹ്ലി ഇവിടെ ഉണ്ട് മച്ചാനെ വെക്കേഷൻ അടിച്ചു പൊളി ഇങ്ങനെയാണ്

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം അങ്ങ് ലങ്കയില്‍ ടി20 ത്രിരാഷ്ട്ര പരമ്പരയില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയാണ്. പക്ഷെ അവിടെ ടീമിനെ നയിക്കുന്നത് വിരാട് കോഹ്‌ലിയല്ല പകരം രോഹിത് ശര്‍മ്മയാണ്. അപ്പോള്‍ ഈ വിരാട് ഇത് എവിടെ പോയി എന്ന് ചിന്തിക്കുന്നവര്‍ക്ക് മുന്നിലേക്കാണ് തന്റെ നൃത്തത്തിലുള്ള അഭിരുചി വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവരുന്നത്. ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കവെയായിരുന്നു വിരാടിന്റെ ഭാംഗ്ര.  ബണ്ടി ഓര്‍ ബബ്ലി എന്ന ചിത്രത്തിലെ ഐശ്വര്യ റായിയുടെ 'കജ്‌രാരേ' എന്ന ഗാനത്തിനൊപ്പം ചുവടുവെയ്ക്കുന്ന വിരാടിന്റെ നൃത്തരംഗങ്ങളാണ് വൈറലായിരിക്കുന്നത്. ക്രിക്കറ്റില്‍ മാത്രമല്ല ഒന്ന് ആഞ്ഞ് പിടിച്ചാല്‍ ഡാന്‍സിലും താന്‍ തകര്‍ക്കുമെന്ന് വ്യക്തമാക്കുന്നതാണ് ക്യാപ്റ്റന്റെ വീഡിയോ. കളിക്കളത്തിലായും പുറത്തായാലും തന്റെ വികാരങ്ങള്‍ ഒളിപ്പിച്ച് വെയ്ക്കാതെ പ്രകടിപ്പിക്കുന്ന താരമാണ് വിരാട്.  മൂന്ന് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് വിരാടും ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയും ഡിസംബറില്‍ വിവാഹിതരായത്. പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളില്‍ അനുഷ്‌കയുടെ മാതാപിതാക്കളെയും കാണാം. എന്നാല്‍ അനുഷ്‌കയെ ഇതില്‍ കാണുന്നില്ല. തന്റെ പുതിയ ചിത്രമായ സുവി ധാഗയുടെ ചിത്രീകരണത്തിന്റെ ഭാഗമായി മധ്യപ്രദേശിലാണ് താരം ഇപ്പോള്‍ ഉള്ളത്. സ്വന്തം നിര്‍മ്മാണ സംരംഭമായ പാരി എന്ന ചിത്രം ഇപ്പോള്‍ തീയേറ്ററുകളിലുണ്ട്.  എന്‍എച്ച് 10, ഫില്ലൗരി എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് അനുഷ്‌ക പാരി സ്വയം നിര്‍മ്മിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണം നേടി തീയേറ്ററുകളില്‍ മുന്നേറുകയാണ്. ഷാറൂഖ് ഖാനൊപ്പം അഭിനയിച്ച സീറോയിലും താരത്തെ ഉടന്‍ കാണാം




No comments:

Powered by Blogger.