ഇന്ത്യ-വെസ്റ്റന്‍ഡീസ് ഏകദിനം; കാര്യവട്ടത്തല്ല, കൊച്ചിയില്‍ തന്നെ
നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ കേരളത്തില്‍ നടത്തുമെന്നറിയിച്ച ഇന്ത്യ-വെസ്റ്റന്‍ഡീസ് മത്സരത്തിന് കൊച്ചി കലൂര്‍ ജവഹര്‍ലാല്‍നെഹ്റു രാജ്യാന്തര സ്റ്റേഡിയം വേദിയാകും. കെസിഎയും സ്റ്റേഡിയം ഉടമകളായ ജിസിഡിഎയും തമ്മിലുള്ള ചര്‍ച്ചയിലാണു തീരുമാനം. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ മത്സരം നടക്കുമെന്നാണ് ആദ്യമറിയിച്ചതെങ്കിലും കളി കൊച്ചിയില്‍ നടത്താനായിരുന്നു കെസിഎയ്ക്കു താല്‍പര്യം. ഐഎസ്എല്‍ ഫുട്‌ബോളില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങള്‍ക്കു തടസ്സമില്ലാതെ ഏകദിന ക്രിക്കറ്റ് മത്സരവും ഇവിടെ നടത്താനുള്ള സാധ്യതകളാണു സംഘാടകര്‍ തേടിയത്. ഇതില്‍ കഴിഞ്ഞ ഇന്ത്യ-ന്യൂസീലന്‍ഡ് ട്വന്റി20 വേദിയെന്ന നിലയില്‍ കെസിഎ ഫിക്സര്‍ കമ്മിറ്റിക്കയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് ഏകദിന മല്‍സരം തിരുവനന്തപുരത്ത് എന്ന് ആദ്യം പ്രഖ്യാപിച്ചത്. എന്നാല്‍ മല്‍സര വേദി മാറ്റി തീരുമാനിക്കാനുള്ള അധികാരം കെസിഎയ്ക്കുണ്ട്. അക്കാര്യത്തില്‍ ബിസിസിഐ എതിര്‍പ്പു പറയില്ല. കഴിഞ്ഞ ട്വന്റി-20മല്‍സരം തിരുവനന്തപുരത്തായിരുന്നതിനാല്‍ ഇനി വരുന്ന ഏകദിന മല്‍സരം കൊച്ചിയില്‍ നടത്താമെന്നായിരുന്നു കെസിഎയുടെ താല്‍പര്യം. നവംബറില്‍ ഒന്നിലെ മത്സരം വെസ്റ്റന്‍ഡീസിന്റെ കൊച്ചിയിലെ രണ്ടാമത്തെ മത്സരമാണ്അനുകൂല നിലപാട് ആയതോടെയാണ് മത്സരം കൊച്ചിയിലേക്ക് എത്തുന്നത്.കളി നവംബറില്‍ വരുന്നു എന്നത് വലിയ വെല്ലുവിളിയാണ് ജിസിഡിഎയ്ക്ക് ഉണ്ടായിരിക്കുന്നത്. അണ്ടര്‍ 17 ലോകകപ്പിനായി വേദി സജ്ജമാക്കിയപ്പോള്‍ പിച്ച് ഇളക്കി മാറ്റിയിരുന്നു. ഇനി ഇത് പുനര്‍ സൃഷ്ടിക്കണമെന്നതാണ് പ്രധാന വെല്ലുവിളി. മത്സരത്തിന് വേദിയാകുന്നതിനാല്‍ അഞ്ച് പുതിയ വിക്കറ്റുകളെങ്കിലും നിര്‍മ്മിക്കണം. പുതിയ വിക്കറ്റ് നിര്‍മ്മിക്കാന്‍ രണ്ടാഴ്ച സമയം മതിയെന്നാണ് കെസിഎ ക്യുറേറ്ററുടെ നിലപാട്.
No comments: