നെയ്മര്‍ റയല്‍ മാഡ്രിഡിലേക്ക് തന്നെ? വെളിപ്പെടുത്തലുമായി കുട്ടീഞ്ഞോ
പിഎസ്ജി സൂപ്പര്‍ താരം നെയ്മറിനെ സ്വന്തമാക്കാനുള്ള റയല്‍ മാഡ്രിഡിന്റെ തന്ത്രങ്ങള്‍ വിജയിക്കുന്നു. ഇതു സംബന്ധിച്ച് ബ്രസീലില്‍ നെയ്മറിന്റെ സഹതാരവും നിലവില്‍ ബാഴ്‌സലോണയിലെത്തുകയും ചെയ്ത കുട്ടീഞ്ഞോ വമ്പന്‍ വെളിപ്പെടുത്തലാണ് നടത്തിയിരിക്കുന്നത്. തന്റെ അടുത്ത ലക്ഷ്യം മാഡ്രിഡാണെന്ന് നെയ്മര്‍ കുട്ടിഞ്ഞോയോട് പറഞ്ഞതാണ് സ്പാനിഷ് മാധ്യമം ഡോണ്‍ ബാലണ്‍ റിപ്പോര്‍ട്ട് ചെയ്തു.കുട്ടീഞ്ഞോ ഇക്കാര്യം ബാഴ്‌സ താരങ്ങളോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. റൊണാള്‍ഡോയുടെ പകരക്കാരനായി 25കാരനായ നെയ്മറിനെയാണ് ലോസ് ബ്ലാങ്കോസ് മാനേജ്‌മെന്റ് കണ്ടുവെച്ചരിക്കുന്നത്. ക്ലബ്ബ് പ്രസിഡന്റ് ഫ്‌ളോറന്റീനോ പെരസും ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസും നേരത്തെ നെയ്മറിനെ പരസ്യമായ മാഡ്രിഡിലേക്ക് ക്ഷണിച്ചിരുന്നു.ഈ സീസണില്‍ ഇതുവരെ ഫോമിലെത്താത്ത റയലിലേക്ക് നെയ്മര്‍ വരുമെന്ന് ആരാധകരും പ്രതീക്ഷിച്ചിരുന്നു. അതേസമയം, നെയ്മറിന്റെ മാഡ്രിഡ് നീക്കം ഏറ്റവും തിരിച്ചടിയാവുക ബാഴ്‌സലോണയ്ക്കാകും. രാഷ്ട്രീയപരമായും ഫുട്‌ബോളിലും വൈരം സൂക്ഷിക്കുന്ന മാഡ്രിഡിലേക്ക് തങ്ങൡലൂടെ വളര്‍ന്ന നെയ്മര്‍ കൂടുമാറുമ്പോള്‍ ആരാധകര്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഇതിനോടകം തന്നെ സ്പാനിഷ് മാധ്യമങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്. അതേസമം, പിഎസ്ജിയി നിരയില്‍ ഉഗ്രന്‍ ഫോമിലാണ് നെയ്മര്‍. സീസണില്‍ ഇതുവരെ 24 ഗോളുകളും 16 അസിസ്റ്റുകളും നെയ്മര്‍ നല്‍കിക്കഴിഞ്ഞു. നെയമറിന്റെ റയല്‍ മാഡ്രിഡ് നീക്കവുമായി ബന്ധപ്പെട്ട് നെയ്മറിന്റെ പിതാവ് നെയ്മര്‍ സീനിയറും സൂചന നല്‍കിയിരുന്നു.
No comments: