ബാഴ്‌സലോണയില്‍ നിന്നും ഒരു സന്തോഷ വാര്‍ത്ത
ബാഴ്‌സലോണയ്ക്ക് നല്ലകാലമാണ്. ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ ബാഴ്‌സയോളം നേട്ടമുണ്ടാക്കിയ വേറൊരു ടീമില്ല. കുട്ടീഞ്ഞോയേ സ്വന്തമാക്കാന്‍ ക്ലബ് മുടക്കിയത് റൊക്കോഡ് തുകയാണ്. ഏറ്റവും ഒടുവില്‍ കൊളംബിയന്‍ പ്രതിരോധ താരമായ യെറി മീനയെയും ബാഴ്‌സ ക്ലബ്ബിലെത്തിച്ചിരിക്കുകയാണ്.ടീമില്‍ മൊത്തം അഴിച്ചുപണി നടത്തിയിരിക്കുകയാണ് ബാഴ്‌സ. ടീമില്‍ അവസരങ്ങളില്ലാണ്ടിരുന്ന 3 താരങ്ങളെ ഒഴിവാക്കുകയും ചെയ്തു സ്പാനിഷ് വമ്പന്‍മാര്‍.പ്രതിരോധ നിര താരം മഷറാനോയെ ചൈനീസ് ക്ലബ് ഹെബൈ സ്വന്തമാക്കിയപ്പോള്‍ മധ്യനിര താരങ്ങളായ ആര്‍ദ ടുറാന്‍, റഫീന്യ എന്നിവര്‍ യഥാക്രമം ബസക്‌സെഹിര്‍, ഇന്റര്‍ മിലാന്‍ എന്നീ ക്ലബുകളിലേക്ക് പോയി. ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ ഇനിയും സൂപ്പര്‍താരങ്ങള്‍ ക്ലബ്ബിലെത്തുമെന്നാണ് ബാഴ്‌സ പരിശീലകന്‍ വാല്‍വെര്‍ഡെ വ്യക്തമാക്കിയിരിക്കുന്നത്. കോപ ഡെല്‍ റെ കപ്പില്‍ ആദ്യ പാദത്തില്‍ എസ്പാനിയോളിനോട് ഒരു ഗോളിന് തോല്‍വി വഴങ്ങിയ ബാഴ്സയ്ക്ക് ക്യാംപ് നൂവില്‍ ഇന്ന് മത്സരം നിര്‍ണായകമാണ്. പുതുതായി എത്തിയ പ്രതിരോധ താരം യെറി മിനയും ഇന്നത്തെ സ്‌ക്വാഡില്‍ ഉണ്ട്. ബാഴ്സലോണയില്‍ ഇന്ന് കുട്ടീഞ്ഞോയുടെ അരങ്ങേറ്റം കുറിക്കും. കോപാ ഡെല്‍ റേ കപ്പില്‍ ബാഴ്സയ്ക്കുവേണ്ടി കുട്ടീഞ്ഞോ ബൂട്ട്കെട്ടും. എസ്പാനിയോളാണ് ബാഴ്‌സയുടെ എതിരാളികള്‍. ഇന്ന് ഇറങ്ങാന്‍ സാധ്യതയുള്ള ബാഴ്സ സ്‌ക്വാഡില്‍ കൗട്ടീഞ്ഞോ ഇടം പിടിച്ചിട്ടുണ്ട്.
No comments: