ഇതിഹാസത്തിനും സര്‍പ്രൈസ് നല്‍കി ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍
കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകര്‍ അങ്ങനെയാണ്. എന്തിലും ഏതിലും ഒരു കുറവും വരുത്താന്‍ തയാറാല്ല. അതിന്റെ ഉദാഹരണമാണ് കൊച്ചിയിലും മറ്റുമായി നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ചങ്കാണ്, ചങ്കിടിപ്പാണ് ബ്ലാസ്റ്റേഴ്‌സ് എന്ന് പറയുന്ന ആരാധകര്‍ സ്വന്തം മൈതാനമെന്നോ എവേ മൈതാനമെന്നോ നോക്കാതെ ടീമിന് പിന്തുണയുമായി എത്താറുണ്ട്. അതുകൊണ്ട് തന്നെയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ 12ാമനെ പുകഴ്ത്തി നിരവധിയാളുകള്‍ രംഗത്തെത്താറുള്ളത്.എന്നാല്‍, ഇത്തവണ ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകര്‍ ഞെട്ടിപ്പിച്ചിരിക്കുന്നത് മറ്റാരേയുമല്ല. സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെയാണ്. ക്രിക്കറ്റ് ഇതിഹാസത്തിന് ഒരു കത്തും കേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്‌കാര്‍ഫും സമ്മാനമായി നല്‍കിയ അഖില്‍ എന്ന കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകന് നന്ദിയറിച്ച സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ ട്വീറ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്.നമസ്‌ക്കാരം അഖില്‍ എന്നു പറഞ്ഞു തുടങ്ങുന്ന വീഡിയോയില്‍ പ്രത്യേക സ്‌കാര്‍ഫ് സ്മ്മാനിച്ചതിനും കേരള ബ്ലാസ്റ്റേഴ്‌സിനെ പിന്തുണച്ചതിനും ഹൃദയം നിറഞ്ഞ നന്ദിയെന്നും സച്ചിന്‍ പറയുന്നു. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഉടമകളില്‍ ഒരാളാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍.
No comments: