Breaking

ഇന്ത്യന്‍ ഫുട്‌ബോളിനെ ഈ താരം അമ്പരപ്പിക്കുമെന്ന് കോപ്പലാശാന്‍

ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഓരോ ചലനവും സുസൂക്ഷമം നിരീക്ഷിക്കുന്ന പരിശീലകനാണ് ജംഷഡ്പൂര്‍ എഫ്‌സിയുടെ സ്റ്റീവ് കോപ്പല്‍. മുന്‍ ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ ഇദ്ദേഹം ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഓരോ നേട്ടങ്ങളും മത്സരങ്ങളും കളിക്കാരുടെ പ്രകടനങ്ങളും ശ്രദ്ധിക്കുകയും ടീമിനു മെച്ചപ്പെടാനുള്ള വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വെക്കുകയും ചെയ്യാറുണ്ട്.സ്റ്റീവ് കോപ്പലിന്റെ ഏറ്റവും പുതിയ കണ്ടുപിടുത്തമാണ് ജംഷഡ്പൂര്‍ എഫ്‌സിയില്‍ ഈ സീസണില്‍ തിളങ്ങുന്ന ജെറി മവിമിങ്താംഗ. തന്റെ ടീമിലെ മികച്ച കളിക്കാരന്‍ ഇനി മുതല്‍ ഇന്ത്യന്‍ ടീമിനും ഒരു മുതല്‍ക്കൂട്ടാകുമെന്നു പറഞ്ഞ സ്റ്റീവ് കോപ്പല്‍ താരത്തെ ഇന്ത്യന്‍ ടീമിലേക്കു ഉള്‍പ്പെടുത്തുന്നത് ഇന്ത്യയുടെ ഭാവിയിലെ മികച്ച പ്രകടനങ്ങള്‍ക്കു മുതല്‍കൂട്ടാകുമെന്നു നിര്‍ദേശിക്കുകയും ചെയ്തു.  ഇന്ത്യന്‍ പരിശീലകനായ സ്റ്റീവ് കോണ്‍സ്റ്റന്റൈല്‍ ജെറിയുടെ പ്രകടനം കാണണമെന്നും കോപ്പല്‍ നിര്‍ദ്ദേശിച്ചു. മുന്നേറാന്‍ തനിക്കെന്തെല്ലാം വേണമെന്നു കൃത്യമായ ബോധത്തോടെ കളിക്കുന്ന താരമാണ് ജെറിയെന്നും കളിക്കളത്തില്‍ മികച്ച മനസാന്നിധ്യമുള്ള താരം സീസണ്‍ അവസാനിക്കുന്നതോടെ കൂടുതല്‍ മെച്ചപ്പെടുമെന്നും കോപ്പല്‍ പറഞ്ഞു.  ഇരുപതു വയസു മാത്രമുള്ള താരം ഈ സീസണില്‍ മിന്നുന്ന ഫോമിലാണ് ജംഷഡ്പൂരിനു വേണ്ടി കളിക്കുന്നത്. എട്ടു മത്സരങ്ങളില്‍ നിന്ന് ഒരു ഗോളും മൂന്ന് അസിസ്റ്റും താരം സ്വന്തമാക്കിയിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സിനെതിരെ മുപ്പതാമത്തെ സെക്കന്റില്‍ തന്നെ ഗോള്‍ നേടി ഐഎസ്എല്ലിലെ വേഗമേറിയ ഗോള്‍ താരം സ്വന്തം പേരില്‍ കുറിച്ചിരുന്നു


No comments:

Powered by Blogger.