Breaking

മാനുകള്‍ക്ക് പാലൂട്ടുന്ന ഭാര്യ, പുള്ളിപുലികള്‍ക്കൊപ്പം ചങ്ങാത്തം കൂടുന്ന ഭര്‍ത്താവ്, പാമ്പുകള്‍ക്കൊപ്പം കളിക്കുന്ന പേരകുഞ്ഞ്; കാട്ടുമൃഗങ്ങളെ കൊണ്ട് നിറഞ്ഞ ഈ വീട് ഇന്നൊരു വന്യജീവി സങ്കേതമാണ്

മഹാരാഷ്ട്ര: ഏതെങ്കിലും ഒരു വന്യജീവി നിങ്ങളുടെ വീട്ടില്‍ നിങ്ങള്‍ക്കൊപ്പം താമസിക്കുന്ന ഒരു അവസ്ഥ ചിന്തിക്കാനാകുന്നുണ്ടോ. കടിച്ചുകീറുന്ന മുഖവുമായി ചാടിവീഴുന്ന പുള്ളിപുലികള്‍ എന്നും മനുഷ്യവംശത്തിന് പേടിപ്പെടുത്തുന്ന രൂപമാണ്. എന്നാല്‍ പുള്ളിപുലികള്‍ക്കൊപ്പം കളിക്കുന്ന ഒരു ഭര്‍ത്താവും മാനിന് പാലൂട്ടുന്ന ഭാര്യയും പാമ്പിനെ കയ്യിലെടുത്ത് അമ്മാനമാടുന്ന പിഞ്ചുകുഞ്ഞുമൊക്കയുള്ള ഈ കുടുംബത്തില്‍ വീട് നിറയെ വന്യജീവികളാണ്.  സസ്യബുക്കുകളായ മാനും മയിലും മാത്രമല്ല മാംസം കടിച്ചുകീറുന്ന പുലിയും കരടിയും പാമ്പുകളുമൊക്കെ ഇവിടത്തെ അംഗങ്ങളാണ്. ഡോ. പ്രകാശ് ആംതെയുടേയും ഭാര്യ മന്ദാകിനി ആംതെയുടേയും വിട് രാജ്യത്തെ വന്യജീവി സങ്കേതമായി മാറിയതിന് പിന്നില്‍ ഒരു കഥയുണ്ട്.  ബാബ അംതെവിന്റെ മകനായ ഡോ. പ്രകാശ് ആംതെ ഒരു സമൂഹ്യപ്രവര്‍ത്തകനായിരുന്നു. ഒരിക്കല്‍ പ്രകാശ് ആംതെയും ഭാര്യയും പുറത്തിറങ്ങിയപ്പോള്‍ കുരങ്ങന്‍മാരെ പിടിച്ചുകെട്ടി കൊണ്ടുപോകുന്ന വേദനിപ്പിക്കുന്ന ഒരു കാഴ്ച കാണാനിടയായി. പണത്തിനായി മൃഗങ്ങളെകൊന്ന് വില്‍ക്കുന്ന ഒരു സംഘം ഗ്രാമവാസികളായിരുന്നു അത്. എന്നാല്‍ ആ ക്രൂരത കണ്ട് നില്‍ക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.  അവര് കുരങ്ങന്‍മാരെ പണം കൊടുത്ത് വാങ്ങുകയും വീട്ടില്‍കൊണ്ടുപോയി വളര്‍ത്തുകയും ചെയ്തു. അതായിരുന്നു ആംതെ ആനിമല്‍ ആര്‍ക്കിന്റെ തുടക്കം. ഇന്ന് സസ്യബുക്കുകളും മാംസബുക്കുകളുമടക്കം നിരവധി വന്യജീവികളാണ് പ്രകാശിന്റെ വീട്ടില്‍ ഉള്ളത്. പ്രകാശ് ആംതെയുടെ പേരകുട്ടികള്‍ കളിക്കുന്നത് പോലും മൃഗങ്ങളുമൊത്താണ്. ആറ് മാസം പ്രായമുള്ള തന്റെ പേരകുഞ്ഞ് അവയുമായി കളിക്കുന്നതും അവയെ ഭയമില്ലാതെ സ്‌നേഹിക്കുന്നതും തനിക്ക് പ്രചോദനമായിരുന്നുവെന്ന് പ്രകാശ് തുറന്ന് പറയുന്നു.  എല്ലാ മൃഗങ്ങളും ആംതെ അനിമല്‍ ആര്‍ക്കില്‍ ഒരു കുടുംബം പോലെയാണ് ജീവിക്കുന്നത്. അസുഖം ബാധിച്ചും അപകടത്തില്‍പെട്ടും മരണം കാത്തുകിടന്ന നൂറോളം വന്യജീവികളെ രക്ഷിച്ച് പ്രകാശ് ജീവിതത്തിലേക്ക് നയിച്ചിട്ടുണ്ട്. പ്രകൃതിയില്‍ തന്നെ നിയമിക്കപ്പെട്ടിട്ടുള്ള ആവാസ വ്യവസ്തയും ഭക്ഷ്യശൃംഖലയുമൊക്കെ ലംഘിച്ചാണ് പ്രകാശ് ആംതെയുടെ വീട്ടില്‍ വന്യജീവികള്‍ കഴിയുന്നത്.


No comments:

Powered by Blogger.