Breaking

കുളിക്കുമ്പോള്‍ കൂട്ടിന് നാല്‍പത് രാജ്ഞിമാര്‍ വേണം. എല്ലാവരും കുളക്കടവില്‍ നഗ്നരായി നില്‍ക്കണം. ഭാരതചരിത്രത്തിലെ വ്യത്യസ്തനായ ഒരു രാജവിനെ കുറിച്ച്‌

ആളൊരു രസികനായിരുന്നു.കുളിക്കുമ്പോള്‍ കൂട്ടിന് നാല്‍പത് രാജ്ഞിമാര്‍ വേണം. എല്ലാവരും കുളക്കടവില്‍ നഗ്നരായി നില്‍ക്കണം. ഭാരതചരിത്രത്തിലെ വ്യത്യസ്തനായ ഒരു രാജവിനെ കുറിച്ച്‌ ഭാരത ചരിത്രത്തില്‍ വീരശൂര രാജാക്കന്‍മാരുടെ പേര് മാത്രമല്ല എഴുതിച്ചേര്‍ക്കപ്പെട്ടിട്ടുള്ളത്. രാജാ കിഷന്‍ സിങിനെ പോലുള്ള സുഖലോലുപരായ രാജാക്കന്‍മാരും ഉണ്ട്. ഇന്ത്യയുടെ സംസ്‌കാരത്തനിമ വിളിച്ചോതുന്ന അനേകം കൊട്ടാരങ്ങളുടേയും കോട്ടകളുടേയും നാടാണ് രാജാസ്ഥാന്‍.  പുരാതനമായ കുറേ രാജവംശങ്ങള്‍ക്കുംപേര് കേട്ട ഇവിടെ വ്യത്യസ്തമായ ചരിത്രം എഴുതിയയാളാണ് കിഷന്‍ സിങ്.1899 ഒക്ടോബര്‍ 4ന് ജാട്ട് ഹിന്ദുകുടുംബത്തില്‍ മഹാരാജാ രാംസിംങിന്റ രാണ്ടാങാഭാര്യയായിരുന്ന ഗിരിജാകൗറാണ് രാജാ കിഷന്‍ സിങിന് ജന്മം നല്‍കിയത്.  ഇദ്ദേഹം പിന്നീട് ഭരത്പൂറിലെ രാജാവായി.ക്രൂരതയ്ക്ക് പേര് കേട്ട ആളായിരുന്നു രാജാ കിഷന്‍ സിങ് എന്ന് പലരും ആരോപിക്കുന്നുണ്ട്. എന്നാല്‍ ദിവാന്‍ ആയിരുന്ന ജരാമണിദാസ് എഴുതിയ ‘മഹാരാജ’ എന്ന പുസ്തകത്തിലാണ് രാജാവിന്റെ വിചിത്രമായ പല ചെയ്തികളെ കുറിച്ചും പരാമര്‍ശിക്കുന്നത്.  രാജാ കിഷന്‍ സിങ് അക്കാലത്ത് നാല്‍പത് സ്ത്രീകളെയാണ് വിവാഹം കഴിച്ചിരുന്നത്.നീന്തല്‍ ഭ്രാന്തനായിരുന്നു രാജാ കിഷന്‍ സിങ്. കൊട്ടാരത്തോട് ചേര്‍ന്ന് ഒരു കുളവും നിര്‍മിച്ചു. ഒരു സാധാരണ കുളം എന്ന് ഇതിനെ വിശേഷിപ്പിക്കാന്‍ പറ്റില്ല. പിങ്ക് മാര്‍ബിള്‍ കൊണ്ടായിരുന്നു അത് നിര്‍മിച്ചിരുന്നത്. ചന്ദനത്തടികൊണ്ടായിരുന്നു കുളത്തിലേക്കിറങ്ങാനുള്ള കല്‍പ്പടികള്‍ നിര്‍മിച്ചിരുന്നത്. 20 ചന്ദനപ്പടികളാണ് കുളത്തിലേക്ക് ഇറങ്ങാനായി നിര്‍മിച്ചിരുന്നത്. ഓരോ പടിയിലും രണ്ട് വീതം രാജ്ഞിമാരെ നിര്‍ത്തിയാണ് രാജാവ് കുളിക്കാനിറങ്ങുക. ഓരോ രാജ്ഞിയും നഗ്‌നരായി വേണം പടവില്‍ നില്‍ക്കാന്‍. കൈയ്യില്‍ കത്തിച്ച തിരിയും വേണം.  ആ പ്രദേശത്തെ മറ്റെല്ലാ വിളക്കുകളും അപ്പോള്‍ അണച്ചിട്ടുണ്ടാകും. രാജ്ഞിമാരെ കുളത്തിലേക്ക് വലിച്ചിട്ട് അവര്‍ക്കൊപ്പം കുളിക്കുന്നതായിരുന്നത്രെ രാജാവിന്റെ വിനോദം. കൈയ്യില്‍ കത്തിച്ച തിരിയുമായി നഗ്‌നരായി നൃത്തം ചെയ്യേണ്ടിയും വരാറുണ്ടത്രെ രാജ്ഞിമാര്‍ക്ക്. പക്ഷേ കൈയ്യിലെ തിരി ഒരിക്കലും കെടാന്‍ പാടില്ലെന്നാണ് ചട്ടം. ഏറ്റവും അവസാനം വരെ കൈയ്യിലെ തിരി കെടാതെ സൂക്ഷിക്കുന്ന രാജ്ഞിക്കാണ് അന്ന് രാത്രി രാജാവിനൊപ്പം ശയിക്കാനുള്ള അവസരം ലഭിക്കുക


No comments:

Powered by Blogger.