Breaking

‘സ്‌നേഹത്തില്‍ പൊതിഞ്ഞ വെല്ലുവിളി’; ധോണിയെ അപമാനിച്ച ആര്‍ച്ചറെ മര്യാദ പഠിപ്പിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്

ചെന്നൈ: ഐ.പി.എല്‍ ലേലത്തില്‍ ടീമുകള്‍ തങ്ങളുടെ കൂടാരത്തിലെത്തിക്കാന്‍ പണം വാരിയെറിയാന്‍ തയ്യാറായ താരമായിരുന്നു ജോഫ്രി ആര്‍ച്ചര്‍. ഒടുവില്‍ 7.2 കോടിയ്ക്ക് രാജസ്ഥാന്‍ റോയല്‍സാണ് താരത്തെ വാങ്ങിയത്. രാജസ്ഥാനും ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മിലായിരുന്നു പ്രധാന മത്സരം.  ലേലത്തോടെ ഇന്ത്യയ്ക്കാരുടെ പ്രിയങ്കരനാകുമെന്ന് കരുതിയ ആര്‍ച്ചര്‍ പക്ഷെ ഒറ്റ നിമിഷം കൊണ്ട് ഇന്ത്യക്കാര്‍ക്ക് വെറുക്കപ്പെട്ടവനായി മാറുകയായിരുന്നു. അഭയ് ചൗധരിയെന്നയാളാണ് അതിന് കാരണക്കാരന്‍.വിന്‍ഡീസ് താരമായ ആര്‍ച്ചര്‍ നേരത്തെ ഇന്ത്യന്‍ ടീമിനെതിരേയും എം.എസ് ധോണിയ്‌ക്കെതിരേയും നടത്തിയിട്ടുള്ള വിദ്വേഷ പ്രസ്താവനകള്‍ സോഷ്യല്‍ മീഡിയയില്‍ കുത്തിപ്പൊക്കുകയായിരുന്നു ഇയാള്‍ ചെയ്തത്. മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണിയായിരുന്നു ട്വീറ്റുകളില്‍ ആര്‍ച്ചറിന്റെ പ്രധാന ഇര.  ഇപ്പോഴിതാ ആര്‍ച്ചറിന് മറുപടിയുമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഔദ്യോഗിക ട്വിറ്ററിലൂടെയായിരുന്നു ചെന്നൈ ആര്‍ച്ചറിന് മറുപടി നല്‍കിയത്.എന്നാല്‍ ആരാധകരെ പോലെ പൊട്ടിത്തെറിക്കാനോ തെറിവിളിക്കാനോ ചെന്നൈ ടീം തയ്യാറായില്ല. പകരം വളരെ മാന്യമായിട്ടായിരുന്നു ചെന്നൈ ടീമിന്റെ മറുപടി. ‘ജോഫ്ര ലൗവ്’ എന്നായിരുന്നു ട്വീറ്റ്. മര്യാദയെന്താണെന്ന് ആര്‍ച്ചറിന് കാണിച്ചു കൊടുക്കുന്നതായിരുന്നു ചെന്നൈയുടെ മറുപടിയെന്നും ഒപ്പം താരത്തിനുള്ള സ്‌നേഹത്തില്‍ പൊതിഞ്ഞ വെല്ലുവിളിയാണെന്നും ട്വീറ്റിനെ വിലയിരുത്തുന്നുണ്ട്.  7.2 കോടിയ്ക്കാണ് താരത്തെ ടീമിലെത്തിച്ചത്. നിലവില്‍ ബിഗ് ബാഷ് ലീഗില്‍ ഹോബാര്‍ട്ട് ഹറികെയ്ന്‍സിന്റെ താരമാണ് ആര്‍ച്ചര്‍. നേരത്തെ ഇംഗ്ലീഷ് ക്ലബ്ബായ സസെക്സിലും താരം കളിച്ചിട്ടുണ്ട്.


No comments:

Powered by Blogger.