Breaking

3 ഓവറില്‍ 64 റണ്‍സ്; നാണംകെട്ട റെക്കോര്‍ഡ് സ്വന്തമാക്കി കിവീസ് താരം


ഓസ്‌ട്രേലിയക്കെതിരെ ടി20യില്‍ നാണക്കേടിന്റെ റെക്കോര്‍ഡ് സ്വന്തമാക്കി ന്യൂസിലന്‍ഡ് ന്യൂസിലന്‍ഡ് മീഡിയം പേസര്‍ ബെന്‍ വീലര്‍. കേവലം 3.1 ഓവറില്‍ 64 റണ്‍സ് വഴങ്ങിയാണ് വീലര്‍ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇത്ര കുറഞ്ഞ ഓവര്‍ നിരക്കില്‍ ഇത്രയും റണ്‍സ് വഴങ്ങുന്ന ആദ്യ താരമായി മാറി വീലര്‍.ടി20യില്‍ ആറാം മത്സരം മാത്രം കളിക്കുന്ന താരമാണ് വീലര്‍. ഏഴ് അന്താരാഷ്ട്ര ടി20 വിക്കറ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.  അതെസമയം ടി20 ഏറ്റവും അധികം റണ്‍സ് വഴങ്ങിയ താരം വീലറല്ല. ഐറിഷ് താരം കാര്‍ത്തിയാണ് ഏറ്റഴും അധികം റണ്‍സ് വഴങ്ങിയത്. അഫ്ഗാനെതിരെ 2017ല്‍ നടന്ന ടി20 മത്സരത്തില്‍ നാല് ഓവറില്‍ 69 റണ്‍സാണ് കാര്‍ത്തി അന്ന് വഴങ്ങിയത്.ദക്ഷിണാഫ്രിക്കന്‍ താരം അബോട്ട് നാല് ഓവറില്‍ 68 റണ്‍ വഴങ്ങിയിട്ടുണ്ട്. 2015ല്‍ വെസ്റ്റിന്‍ഡീസിനെതിരെയായിരുന്നു അത്.  അതെസമയം ഓസീസ് ബൗളര്‍ ആ്ന്‍ഡ്രൂ ടൈയ്ക്കും ബാറ്റ്‌സ്മാന്‍മാരുടെ ചൂറടിയേണ്ടിവന്നു. നാല് ഓവറില്‍ 64 റണ്‍സാണ് ടൈ വഴങ്ങിയത്.  മത്സരത്തില്‍ ഓസ്‌ട്രേലിയ മികച്ച വിജയം നേടിയിരുന്നു. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 244 റണ്‍സ് വിജയലക്ഷ്യം ഏഴ് പന്തും അഞ്ച് ബാക്കി നില്‍ക്കെ ഓസ്‌ട്രേലിയ മറികടന്നു. വെടിക്കെട്ട് പ്രകടനം കാഴ്ച്ചവെച്ച ഡേവിഡ് വാര്‍ണറും ഷോട്ടുമാണ് ഓസ്‌ട്രേലിയക്ക് തകര്‍പ്പന്‍ ജയമൊരുക്കിയത്.


No comments:

Powered by Blogger.