കോഹ്ലി കരിയറില്‍ നേടുന്ന സെഞ്ച്വറികളുടെ എണ്ണം പ്രവചിച്ച് സെവാഗ്
ഇന്ത്യയുടെ റണ്‍മെഷീന്‍ വിരാട് കോഹ്‌ലി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡ് മറികടക്കുമെന്ന് സെവാഗ്. ഏറ്റവുമധികം ഏകദിന സെഞ്ച്വറി നേടിയ താരമെന്ന സച്ചിന്റെ റെക്കോഡ് കോഹ്‌ലി മറികടക്കുമെന്നാണ് സെവാഗ് പറയുന്നത്.ട്വിറ്ററില്‍ ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സെവാഗ്. “കോഹ്‌ലി ഏകദിനത്തില്‍ 62 സെഞ്ച്വറി നേടുമെന്നാണ് സെവാഗ് പ്രവചനം നടത്തിയിരിക്കുന്നത്. കോഹ് ലി നിലവിലെ ഫോം തുടര്‍ന്നാല്‍ സച്ചിന്റെ റെക്കോഡ് അനായസം മറികടക്കുമെന്ന് ഉറപ്പാണ്. പ്രായവും ഫിറ്റ്‌നസ്സും ഫോമും കോഹ് ലിക്ക് അനുകൂലഘടകമാണ്’ സെവാഗ് കൂട്ടിച്ചേര്‍ത്തു കോഹ്‌ലി തന്റെ കരിയറിലെ 35-ാമത് സെഞ്ച്വറിയാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്നലെ നേടിയത്. സച്ചിന്റെ 49 സെഞ്ച്വറി എന്ന റെക്കോഡ് മറികടക്കാന്‍ കോഹ്ലിയ്ക്കിനി 15 സെഞ്ച്വറികള്‍കൂടി മതി.
No comments: