Breaking

സഞ്ജുവിന്റെ പ്രതിരോധം വെറുതെയായി, ഒടുവില്‍ കലമുടച്ച് കേരളം!


വിജയ് ഹസാര ട്രോഫിയില്‍ നിര്‍ണ്ണായക മത്സരത്തില്‍ കേരളത്തിന് തോല്‍വി. ക്വാര്‍ട്ടറിലെത്താന്‍ വിജയം അനിവാര്യമായിരിക്കെ 98 റണ്‍സിനാണ് മഹാരാഷ്ട്രയോട് കേരളം തോറ്റത്. മഹാരാഷ്ട്രയുടെ മികച്ച സ്‌കോറിന് മുന്നില്‍ കേരളം തകര്‍ന്നടിയുകയായിരുന്നു.സ്‌കോര്‍: മഹാരാഷ്ട്ര 273-8(37), കേരളം 175-10 (29.2)  മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മഹാരാഷ്ട്രെ 37 ഓവറില്‍ എട്ട് വിക്കറ്റിന് 273 റണ്‍സാണ് സ്വന്തമാക്കിയത്. മൂന്നിന് 76 എന്ന നിലയില്‍ തകര്‍ന്നടിഞ്ഞ മഹാരാഷ്ട്രയെ 76 റണ്‍സെടുത്ത നൗഷാദ് ഷെയ്ഖ് ആണ് രക്ഷിച്ചത്. 43 റണ്‍സുമായി അങ്കിത് ബാവ്‌റെയും 37 റണ്‍സുമായി ദിവ്യാഗും ഉറച്ച പിന്തുണ നല്‍കി.  കേരളത്തിനായി സന്ദീപ് വാര്യരും അഭിഷേക് മോഹനും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.  മറുപടി ബാറ്റിംഗിനിറങ്ങിയ കേരളത്തിനായി സഞ്ജു സാംസണ്‍ മാത്രമാണ് അല്‍പമെങ്കിലും പിടിച്ചുനിന്നത്. സഞ്ജു 48 പന്തില്‍ നാല് ഫോറും ഒരു സിക്‌സും സഹിതം 46 റണ്‍സെടുത്തു.  വിഷ്ണു വിനോദ് 12, അഭിഷേക് മോഹന്‍ 19, സച്ചിന്‍ ബേബി 22, സല്‍മാന്‍ നിസാര്‍ 12, അരുണ്‍ കാര്‍ത്തിക് 23, മുഹമ്മദ് അസ്ഹറുദ്ദീന്‍ 18 എന്നിങ്ങനെയായിരുന്നു മറ്റ് കേരള ബാറ്റ്‌സ്മാന്‍മാരുടെ സംഭാവന. 29.2 ഓവറില്‍ 175 റണ്‍സിന് കേരളം കീഴടങ്ങുകയായിരുന്നു. മഹാരാഷ്ട്രയ്ക്കായി ശ്രീകാന്ത് മുന്ദേ അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തി.  ഇതോടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിക്കാനുളള കേരളത്തിന്റെ സാധ്യത ഏതാണ്ട് അടഞ്ഞു.


No comments:

Powered by Blogger.