Breaking

വിരാട് കോഹ്ലിയും സമൃതി മന്ദാനയും: ഒരു പതിനെട്ടാം നമ്പറിന്റെ കഥ

കേപ്ടൗണില്‍ അതിഥേയരായ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി നിറഞ്ഞാടുമ്പോള്‍ ആയിരം കിലോമീറ്ററോളം മാറി ഇന്ത്യന്‍ വനിതാ താരം സ്മൃതി മന്ദാനയും ദക്ഷാണിഫ്രിക്കന്‍ ബോളര്‍മാരെ ‘ശരിപ്പെടുത്തുകയായിരുന്നു’. ഇരു താരങ്ങളും സെഞ്ച്വറിയടിച്ച് തങ്ങളുടെ ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു. എന്നാല്‍, ഇതൊന്നുമല്ല സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ കൗതുകമുണര്‍ത്തുന്നത്.കേപ്ടൗണില്‍ അതിഥേയരായ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി നിറഞ്ഞാടുമ്പോള്‍ ആയിരം കിലോമീറ്ററോളം മാറി ഇന്ത്യന്‍ വനിതാ താരം സ്മൃതി മന്ദാനയും ദക്ഷാണിഫ്രിക്കന്‍ ബോളര്‍മാരെ ‘ശരിപ്പെടുത്തുകയായിരുന്നു’. ഇരു താരങ്ങളും സെഞ്ച്വറിയടിച്ച് തങ്ങളുടെ ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു. എന്നാല്‍, ഇതൊന്നുമല്ല സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ കൗതുകമുണര്‍ത്തുന്നത്.വിരാട് കോഹ്ലിയും സ്മൃതി മന്ദാനയും അണിഞ്ഞിരിക്കുന്നത് 18ാം നമ്പര്‍ ജെഴ്‌സിയാണെന്നതാണ് സോഷ്യല്‍ മീഡിയയ്ക്ക് കൗതുകം. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ പത്താം നമ്പര്‍ ജെഴ്‌സിക്കു ശേഷം 18ാം നമ്പറും എലൈറ്റ് ലിസ്റ്റിലേക്ക് ഇടം നേടുമെന്നാണ് പുതിയ വിലയിരുത്തലുകള്‍. അതേസമയം, 18ാം നമ്പര്‍ ജെഴ്‌സി ഭാഗ്യനമ്പറാണെന്നാണ് ഒരു കൂട്ടം വാദിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരമായ കോഹ്ലിയുടെ നേട്ടത്തിന് പിന്നില്‍ ഈ നമ്പര്‍ ഭാഗ്യമുണ്ടെന്നാണ് ഇവര്‍ പറയുന്നത്. അതേസമയം, മന്ദാനയും ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ മികച്ച താരമാണ്. മികച്ച റണ്‍വേട്ടക്കാരിയായ മന്ദാനയ്ക്കും 18ാം നമ്പറാണ് ഭാഗ്യം കൊണ്ടുവരുന്നതെന്നും ഇവര്‍ പറയുന്നു.ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ മൂന്നാം മത്സരത്തില്‍ സെഞ്ച്വറിയോടെ കോഹ്ലി സ്വന്തം പേലരിലുള്ള ഏകദിന സെഞ്ച്വറികളുടെ എണ്ണം 34 ആക്കി. അതേസമയം, സമൃതി മന്ദാനയുടെ മൂന്നാം ഏകദിന സെഞ്ച്വറിയാണ് കഴിഞ്ഞ മത്സരത്തിലൂടെ താരം നേടിയത്


No comments:

Powered by Blogger.