Breaking

കോഹ്ലിയെ വിടാതെ വീണ്ടും ഡാനിയേല

ഡാനിയേല വൈറ്റിനെ ഓര്‍മ്മയില്ലേ? കോഹ്ലിയോട് പരസ്യമായി വിവാഹം കഴിക്കുമോയെന്ന് അഭ്യര്‍ത്ഥിച്ച ഇംഗ്ലീഷ് വനിത ക്രിക്കറ്റ് താരം. കോഹ്ലി ബോളിവുഡ് സുന്ദരി അനുഷ്‌ക്ക ശര്‍മ്മയെ വിവാഹം കഴിച്ചെങ്കിലും കോഹ്ലിയെ ഇപ്പോഴും വിടാതെ പിന്തുടരുകയാണ് ഡാനിയേല ഇപ്പോഴുതം.ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കോഹ്ലിയുടെ കിടിലന്‍ സെഞ്ച്വറി കണ്ട് വീണ്ടും എന്ന് അത്ഭുതം കൂറുകായാണ് ഡാനിയേല. ട്വിറ്ററിലൂടെയാണ് ഡാനിയേല തന്റെ അത്ഭുതം പ്രകടിപ്പിച്ചത്ഡാനിയേലയുടെ ഈ ട്വീറ്റിന് വന്‍ പ്രതികരണമാണ് ക്രിക്കറ്റ് ലോകത്ത് നിന്നും ഉണ്ടായത്. ആയിരകണക്കിന് ആളുകള്‍ പ്രതികരണവുമായി ഈ ട്വീറ്റിനടയില്‍ പ്രത്യക്ഷപ്പെട്ടു.  2014ല്‍ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം കഴിഞ്ഞശേഷം കോഹ്ലിയുടെ കിടിലന്‍ പ്രകടനം കണ്ട ശേഷം ‘കോഹ്ലി , എന്നെ വിവാഹം കഴിക്കാമോ? എന്ന് ട്വിറ്ററിലൂടെ വിവാഹാഭ്യര്‍ത്ഥന നടത്തിയ ആളാണ് ഡാനിയേല. ആ ട്വീറ്റിലൂടെ ഡാനിയേല ഇന്ത്യ മുഴുവന്‍ പ്രശസ്തയായി മാറി. നിരവധി ഫോളോവേഴ്‌സും ട്വിറ്ററില്‍ ഡാനിയേലയെ തേടിയെത്തി.


No comments:

Powered by Blogger.