കോഹ്‌ലി ‘വേറെ ലെവല്‍’ കളിക്കാരനെന്ന്
വിരാട് കോഹ് ലി തന്റെ കരിയറിലെ തന്നെ മാസ്റ്റര്‍ ക്ലാസ് പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ കാഴ്ചവച്ചത്. 34-ാം ഏകദിന സെഞ്ച്വറിയാണ് താരം കേപ്ടൗണില്‍ സ്വന്തമാക്കിയത്. ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ നട്ടെല്ലായതും നായകന്റെ മാസ്മരിക പ്രകടനമായിരുന്നു. ഇന്നലത്തെ ജയത്തോടെ 6 മത്സരങ്ങളുടെ പരമ്പരയില്‍ 3-0ന് മുന്നിലെത്താനും ഇന്ത്യയ്ക്കായി.വിരാടിന്റെ 160 റണ്‍സ് പ്രകടനത്തിന്റെ മൂല്യം വര്‍ദ്ധിക്കുന്നത് അത് നിര്‍ണായകമായ ഘട്ടത്തില്‍ ടീം ആവശ്യപ്പെട്ട പ്രകടനം എന്ന നിലയില്‍ കൂടിയാണ്. തന്റെ കരിയറിലെ രണ്ടാമത്തെ മികച്ച സ്‌കോറാണ് കോഹ്‌ലി കണ്ടെത്തിയത്. എന്തായാലും കോഹ്‌ലിയുടെ സമയോചിത പ്രകടനത്തെ പ്രശംസിച്ച് ക്രിക്കറ്റ് ലോകത്ത് നിന്ന് നിരവധിപേരാണ് എത്തിയത്. കോഹ്‌ലി മറ്റൊരു ലെവലില്‍ കളിക്കുന്ന താരമാണ് എന്നാണ് ഓസിസ് താരം ഡേവിഡ് വാര്‍ണര്‍ പറഞ്ഞത്.അയാളെന്തൊരു കളിക്കാരനാണ് എന്നും വാര്‍ണര്‍ പറഞ്ഞു. മുന്‍ ഇംഗ്ലണ്ട് താരം ഇയാന്‍ ബെല്ലിനും വാര്‍ണറുടെ അതേ അഭിപ്രായം തന്നെയാണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും കോഹ് ലിയെ പ്രശംസിയ്ക്കാന്‍ മറന്നില്ല. സെഞ്ച്വറി നേടുക എന്നത് കോഹ് ലിയ്ക്ക് പതിവായിരിക്കുന്നുവെന്നും ഇത് ഇനിയും തുടരട്ടെ എന്നുമാണ് സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചത്.
No comments: