സമയമാറ്റം; അതൃപ്തി പരസ്യമാക്കി ഐപിഎല്‍ ടീമുകള്‍
ഐപിഎല്‍ മത്സര സമയത്തില്‍ ഉണ്ടാകുന്ന മാറ്റത്തില്‍ അതൃപ്തിയറിച്ച് ടീം ഉടമകള്‍. പുതിയ മത്സര സമയം അംഗീകരിക്കാനാകില്ലെന്ന് ടീം ഉടമകള്‍ ബിസിസിഐയെ അറിയിച്ചു. ബിസിസിഐ ആണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്.പുതിയ സമയ പ്രകാരം ഈ വര്‍ഷം മുതല്‍ വൈകിട്ട് ഏഴിനും, അഞ്ചരയ്ക്കും ആണ് ഐപിഎല്‍ മത്സരങ്ങള്‍ തുടങ്ങാന്‍ തീരുമാനിച്ചിരുന്നത്. നേരത്തെ ഇത് വൈകിട്ട് എട്ടിനും, രണ്ട് കളികളുള്ള ദിവസത്തെ ആദ്യ മത്സരം വൈകിട്ട് നാലിനുമായിരുന്നു ആരംഭിച്ചിരുന്നത്. പുതുക്കിയ സമയപ്രകാരം ഐപിഎല്‍ മത്സരങ്ങള്‍ നടക്കുകയാണെങ്കില്‍ രണ്ട് മത്സരങ്ങളുള്ള ദിവസം ഒന്നരമണിക്കൂര്‍ സമയം വീതം ഇരു മത്സരങ്ങളില്‍ നിന്നുമായി ഇതിലൂടെ കാണികള്‍ക്ക് നഷ്ടമാകും. ഇതാണ് ടീം ഉടമകളെ ആശങ്കയിലാഴ്ത്തുന്നത്. 16000 കോടി രൂപ മുടക്കി സ്റ്റാര്‍ ഇന്ത്യയാണ് അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള ഐപിഎല്‍ മത്സരത്തിന്റെ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഇത് ടെലിവിഷന്‍ സംപ്രേഷണത്തെയും ബാധിക്കും. ഏപ്രില്‍ ഏഴിന് മുംബൈയിലാണ് പതിനൊന്നാം വര്‍ഷം ഐപിഎല്ലിന് തുടക്കം കുറിക്കുന്നത്
No comments: