Breaking

‘മന്ത്രിമാര്‍ മോഡിയെ പേടിക്കുന്നതിനേക്കാള്‍

ഇന്ത്യന്‍ ക്രിക്കറ്റില്‍ വിരാട് കോഹ്ലിയുടെ മേധാവിത്വം സമ്പൂര്‍ണ്ണമാണെന്ന് സുപ്രീം കോടതി നിയമിച്ച ബി.സി.സി.ഐ മുന്‍ അഡ്മിനിസ്ട്രേറ്റീവ് രാമചന്ദ്ര ഗുഹ. ബി.സി.സി.ഐ ഉദ്യോഗസ്ഥര്‍ കോഹ്ലിയെ ആരാധിച്ചിരുന്നത് ഇന്ത്യന്‍ ക്യാബിനറ്റ് മോഡിയെ ആരാധിക്കുന്നതിനേക്കാള്‍ തീവ്രമായാണെന്ന് ഗുഹ നീരീക്ഷിക്കുന്നത്.മാത്യൂഭൂമി ആഴ്ച്ചപ്പതിപ്പിലെഴുതിയ ലേഖനത്തിലാണ് രാമചന്ദ്ര ഗുഹയുടെ ശ്രദ്ധേയമായ നിരീക്ഷണം.  കോഹ്ലിക്ക് സവിശേഷാധികാരമാണ് ബിസിസിഐയ്ക്ക് മേലുള്ളതെന്നും അതിന്റെ ഫലമാണ് പരിശീലക സ്ഥാനത്ത് നിന്നും കുംബ്ലെ പുറത്താക്കപ്പെട്ടതെന്നും ഗുഹ നിരീക്ഷിക്കുന്നു. നിലവിലെ ഇന്ത്യന്‍ പരിശീലകന്‍ രവി ശ്ാസ്ത്രി കുംബ്ലേയേക്കാള്‍ എത്രയോ താഴേയാണെന്നും എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് തന്നെ കോഹ്ലിയുടെ മുന്നില്‍ അടിയറവ് പറഞ്ഞു നില്‍ക്കുകയാണെന്നും ഗുഹ പറയുന്നു.  വിരാട് കോഹ്ലിയുടെ പ്രതിഭയെ വാനോളം പുകഴ്ത്താനും ഗുഹ മറന്നില്ല. ഒന്നിനുപിറകെ ഒന്നായി വന്ന ഉജ്ജ്വല പ്രകടനങ്ങള്‍ക്കനുസരിച്ച് അദ്ദേഹത്തോടുള്ള തന്റെ ആരാധനയും വര്‍ദ്ധിച്ചു വരുന്നു എന്നാണ് ഗുഹ പറയുന്നത്.  ഇന്ത്യന്‍ കായിക ചരിത്രത്തില്‍ ഇതുവരെയുള്ള ചരിത്രത്തില്‍ കോഹ്ലിയാണ് ഏറ്റവും വ്യക്തി പ്രഭാവമുള്ള വ്യക്തിയെന്നാണ് ഗുഹ അഭിപ്രായപ്പെടുന്നത്. ഒരു ക്രിക്കറ്റര്‍ എന്ന നിലയിലും വ്യക്തിയെന്ന നിലയിലും കോഹ്ലിയുടെ ശ്രേണിയില്‍ വരുന്ന ഒരേ ഒരു കളിക്കാരന്‍ കുംബ്ലെ ആണെന്നും അതായിരിക്കാം അവര്‍ തമ്മില്‍ ഏറ്റുമുട്ടിയതെന്നും ഗുഹ നിരീക്ഷിക്കുന്നു.  തന്റെ ഭാവനയിലെ ഇന്ത്യന്‍ ഇലവനില്‍ സെവാഗും ഗവാസ്‌കറുമാകും കളി ഓപ്പണ്‍ ചെയ്യുക. ശേഷം ദ്രാവിഡും ടെണ്ടുല്‍ക്കറും. എന്റെ അഞ്ചാമന്‍ എന്തായും കോഹ്ലി മാത്രമായിരിക്കും എന്നാണ് ഗുഹ പറയുന്നത്. എല്ലാ ഫോര്‍മാറ്റിലും എല്ലാ അവസ്ഥയിലും വിരാടാണ് ഇന്ത്യുടെ മികച്ച ബാറ്റ്സമാന്‍. തങ്ങളുടെ യാഥാസ്ഥിതികമായ പ്രത്യേക ശൈലിയാണ് ദ്രാവിഡിനും ഗവാസ്‌ക്കറിനും ടെസ്റ്റ് രംഗത്ത് തുണയായത്. എന്നാല്‍ വണ്‍ഡേ ക്രിക്കറ്റില്‍ അതവരുടെ പരിമിതിയായി. ഇനി സെവാഗിന്റെ കാര്യമെടുത്താല്‍ കളി വിജയത്തിലേക്കെത്തിച്ച ഒരൊറ്റ ഇന്നിംഗ്സുപോലും ഏകദിനത്തില്‍ അദ്ദേഹത്തിനില്ല എന്നും ഗുഹ പറയുന്നു.  ടെണ്ടുല്‍ക്കറുടെ കാര്യവും മറിച്ചല്ല, ടെസ്റ്റുകളില്‍ അദ്ദേഹത്തിന്റെ ആദ്യ ഇന്നിംഗ്സ് ഗംഭീരമായിരുന്നെങ്കിലും നാലാമത്തെ ഇന്നിംഗ്സില്‍ അദ്ദേഹത്തിന് മികച്ച പ്രകടനം നടത്താന്‍ കഴിയാറില്ല. മറു വശത്ത് കോഹ് ലിയെ സംബന്ധിച്ച് നായകസ്ഥാനം അയാള്‍ക്ക് ഇരട്ടി ഊര്‍ജ്ജമാണ് നല്‍കുന്നതെന്നും ചെയ്സിംഗില്‍ അദ്ദേഹത്തിന് പ്രത്യേക പ്രാവീണ്യമാണ് ഉള്ളതെന്നും ഗുഹ ലേഖനത്തില്‍ പറയുന്നു.


No comments:

Powered by Blogger.