Breaking

അവനേ വെറുതേ വിടൂ; അപേക്ഷയുമായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ക്രിക്കറ്റില്‍ അച്ഛനെപ്പോലെ തന്നെ മിടുക്കനാണ് അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍. അച്ഛന്റെ അതേ വഴിയിലാണ് മകനും. ബാറ്റിങ്ങിലാണ് സച്ചിന്‍ മികവ് തെളിയിച്ചതെങ്കില്‍ അര്‍ജുന്‍ ഉഗ്രന്‍ പേസ് ബോളാറാണ്. ഉ​ഗ്രൻ ഓൾ റൗണ്ടറും . മുംബൈ അണ്ടർ 17 ടീമിന് വേണ്ടി കളിച്ചും, ഇംഗ്ലണ്ടിൽ വിദഗ്‌ധ പരിശീലനവും തേടി മികവ് തെളിയിക്കാനുളള ഒരുക്കത്തിലാണ് അർജുൻ. എന്നാൽ മകന്റെ ഭാവിയെപ്പറ്റി സച്ചിന് ആശങ്കകളുണ്ട്.അർജ്ജുന്റെ പിറകെയുള്ള മാധ്യമങ്ങളുടെ നിരന്തരമായ പിന്തുടരൽമൂലം മകന് സമ്മർദ്ദമേറുന്നുണ്ട് എന്നാണ് സച്ചിൻ പറയുന്നത്. അർജ്ജുനെയും സച്ചിനേയും തമ്മിൽ താരതമ്യം ചെയ്യുന്നതിനേയും താരം നിശിതമായി വിമർശ്ശിക്കുന്നു. തന്റെ അച്ചൻ തനിക്ക് നൽകിയ സ്വാതന്ത്ര്യം അർജ്ജുനും നൽകിയിട്ടുണ്ടെന്ന് സച്ചിൻ ഒരു അഭിമുഖത്തിൽ പറഞ്ഞു.  സച്ചിന്റെ പിൻ​ഗാമിയാകുമോ അർജ്ജുൻ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് സച്ചിൻ മറുപടി പറഞ്ഞതിങ്ങനെയാണ്. അർജ്ജുൻ ഒരിക്കലും സച്ചിൻ ആകില്ല, അവൻ അർജ്ജുൻ തെൻഡുൽക്കർ ആണെന്നും അദ്ദേഹം പറഞ്ഞു. അവൻ അവന്റെ സ്വപ്നങ്ങൾ തേടിയുളള യാത്ര ആരംഭിച്ചിരിക്കുകയാണ്, അവ സാക്ഷാത്കരിക്കാൻ ഒരു രക്ഷിതാവ് എന്ന നിലയിൽ താൻ എല്ലാ പിന്തുണയും നൽകുമെന്നും സച്ചിൻ വ്യക്തമാക്കി.  നേരത്തെയും തന്റെ ക്രിക്കറ്റ് പ്രകടനങ്ങളിലൂടെ അർജുൻ വാർത്തകൾ സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ന്യൂസിലൻഡിനെതിരെ നടന്ന ഏകദിന പരമ്പരയ്ക്കിടെ നെറ്റ്സിൽ ഇന്ത്യൻ താരങ്ങൾക്ക് പന്തെറിഞ്ഞ് കൊടുത്ത പതിനെട്ടുകാരൻ കഴിഞ്ഞ വർഷം ലോർഡ്സിൽ നടന്ന ഇംഗ്ലണ്ട് ടീമിന്റെ നെറ്റ് സെഷനിലും പങ്കെടുത്തിരുന്നു..19 വയസില്‍ തഴെയുള്ളവര്‍ക്കായുള്ള കുച്ച്ബെഹാര്‍ ട്രോഫിയില്‍ മുംബൈക്കായി അഞ്ചു വിക്കറ്റ് വീഴ്‌ത്തി അര്‍ജ്ജുന്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.


No comments:

Powered by Blogger.