Breaking

ശൈശവവിവാഹത്തില്‍ നിന്ന് രക്ഷപ്പെട്ട് ക്രിക്കറ്റിനോട് കൂട്ടുകൂടി; ഇന്ന് ഈ പതിനാറുകാരി ക്രിക്കറ്റിലെ പൊന്‍മുത്ത്


ഇന്ത്യയില്‍ ശൈശവവിവാഹത്തിന്റെ ഇരകളായി ഒട്ടേറെ പെണ്‍കുട്ടികള്‍ ജീവിക്കുന്നുണ്ട്. തിരിച്ചറിവില്ലാത്ത പ്രായത്തില്‍ മാതാപിതാക്കളുടെ നിര്‍ബന്ധം മൂലം കുടുംബിനികളാകാന്‍ വിധിക്കപ്പെട്ട ഒട്ടേറെ പെണ്‍കുട്ടികളുണ്ട്. രക്ഷപ്പെടാന്‍ ഓരോ നിമിഷവും ആഗ്രഹിക്കുമ്പോഴും അഴിക്കാന്‍ കഴിയാത്ത കുരുക്കില്‍ മുറുകിപ്പോയവര്‍. അവരില്‍ നിന്നെല്ലാം വ്യത്യസ്തയാണ് അനുഷ എന്ന പതിനാറുകാരി.പൊലീസിന്റെ അവസരോചിതമായ ഇടപെടല്‍ മൂലം കഴിഞ്ഞ വര്‍ഷം 15 കാരി ശൈശവവിവാഹത്തില്‍ നിന്ന് രക്ഷപ്പെട്ടത് വലിയ വാര്‍ത്തായിയിരുന്നു.ആ പെണ്‍കുട്ടി വീണ്ടും വാര്‍ത്തയില്‍ ഇടം പിടിക്കുകയാണ്.പക്ഷെ അത് ശൈശവിവാഹത്തിലൂടെയല്ല,മറിച്ച് ക്രിക്കറ്റ് മൈതാനത്ത് പെണ്‍കരുത്ത് തെളിയിച്ചിരിക്കുകയാണ് ബി. അനുഷ.ഇന്റര്‍ സ്‌കൂള്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിലാണ് ഈ കൊച്ചുമിടുക്കി തന്റെ നിശ്ചയദാര്‍ഢ്യം കൊണ്ട്,കഴിവുകൊണ്ട് കാണികളുടെ മനസ്സില്‍ ഇടം നേടിയത്. കൃത്യമായ സമയത്ത് വഴിതെളിച്ചുവിട്ടാല്‍ വിജയം സുനിശ്ചിതമാകുമെന്നതിന്റെ ഉത്തമഉദാഹരണമാണ് ഈ പെണ്‍കുട്ടി. താലിക്കുരുക്കില്‍ തീര്‍ന്നുപോകാവുന്ന ജീവിതത്തെ ലോകത്തിനുമുന്നില്‍ വിജയിച്ചു കാണിച്ചതിന്റെ സന്തോഷത്തിലാണ് അനുഷ.  കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് അനുഷയുടെ മാതാപിതാക്കള്‍ ബന്ധുവിനെക്കൊണ്ട് അനുഷയെ വിവാഹം കഴിപ്പിക്കാന്‍ തീരുമാനിച്ചത്. അന്ന് അനുഷയ്ക്ക്് പ്രായം പതിനഞ്ച്. സംഭവം അറിഞ്ഞ് പൊലീസും നാട്ടുകാരും ഇടപെട്ടതോടെയാണ് അനുഷയ്ക്ക് നല്ലൊതു ജീവിതത്തിന്റെ വെളിച്ചം തുറന്നുകിട്ടിയത്. പിന്നീടങ്ങോട്ട് അനുഷ ക്രിക്കറ്റിനോട് കൂട്ടുകൂടുകായിയിരുന്നു. നല്ല പരിശീലനം ലഭിച്ചു. നല്ല അധ്യാപകരെ ലഭിച്ചു. അവസാനം മധ്യപ്രദേശില്‍ നടന്ന ഇന്റര്‍ സ്‌കൂള്‍ അണ്ടര്‍ 19 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മിന്നും പ്രകടനവും കാഴ്ചവച്ചു.  ജീവിതത്തിന്റെ പടുകുഴിയില്‍ നിന്ന് രക്ഷപ്പെടുത്തിയ രച്‌കോണ്ട പൊലീസ് സേനയാണ് ഇപ്പോള്‍ അനുഷയുടെ രക്ഷകര്‍ത്താക്കള്‍.ഇപ്പോള്‍ അണ്ടര്‍ 19 റഗ്ബി ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ഒരുങ്ങുകയാണ് ഈ കൊച്ചുമിടുക്കി.




No comments:

Powered by Blogger.