ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ തകര്‍പ്പന്‍
ദക്ഷിണാഫ്രിക്കയില്‍ ചരിത്രം കുറിച്ച് ഇന്ത്യയുടെ പെണ്‍പടയും. സ്മൃതി മന്ദാന, ഹര്‍മന്‍പ്രീത് കൗര്‍, വേദകൃഷ്ണമൂര്‍ത്തി എന്നിവരുടെ ബാറ്റ്ങ് മികവില്‍ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ ആതിഥേയരെ 178 റണ്‍സിന് തോല്‍പ്പിച്ചു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-0ന് ഉറപ്പിച്ചു.ഇന്ത്യന്‍ ഓപ്പണറായി ഇറങ്ങിയ സ്മൃതി മന്ദാനായുടെ അത്യുജ്വല പ്രകടനം കണ്ട മത്സരത്തില്‍ താരം 135 റണ്‍സെടുത്തു കരിയറിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ സ്വന്തമാക്കി. ഇന്ത്യന്‍ ബോളര്‍ ജൂലന്‍ ഗോസ്വാമി ഏകദിനത്തില്‍ 200 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ വനിതയെന്ന റെക്കോര്‍ഡും ഈ മത്സരത്തിലൂടെ നേടി. സ്‌കോര്‍ ഇന്ത്യ 50 ഓവറില്‍ മൂന്നിന് 302. ദക്ഷിണാഫ്രിക്ക 30.5 ഓവറില്‍ 124ന് ഓള്‍ഔട്ട്. ആദ്യ ഏകദിനത്തെിലും ദക്ഷിണാഫ്രിക്കന്‍ ബോളര്‍മാര്‍ മന്ദാനയുടെ ബാറ്റിന്റെ ചൂടറിഞ്ഞിരുന്നു. ഇതേ, പ്രകടനം രണ്ടാം ഏകദിനത്തിലും തുടര്‍ന്നതോടെ 129 പന്തുകളില്‍ 14 ഫോറുകളും ഒരു സിക്‌സറും അടക്കം 135 റണ്‍സാണ് താരമെടുത്തത്. അതേസമയം, സൂപ്പര്‍താരം ഹര്‍മന്‍പ്രീത് കൗറും (55) വേദകൃഷ്ണമൂര്‍ത്തിയും (51) അര്‍ധ സെഞ്ചുറിയോടെ പുറത്താകാതെ നിന്നു. മറുപടി ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്ക നിരയില്‍ ഓപ്പണര്‍ ലിസെല്ലെ ലീ മാത്രമാണ് പിടിച്ച് നിന്നത്. അഞ്ചാം ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാത 32 എന്ന നിലയില്‍ നിന്നവര്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 92 എന്ന നിലയിലേക്കു കൂപ്പുകുത്തി. രണ്ടുപേര്‍ മാത്രമാണു ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സില്‍ രണ്ടക്കം കടന്നത്.
No comments: