Breaking

മലിംഗ മുംബൈ ഇന്ത്യന്‍സില്‍; ഇത്തവണ

ഐപിഎല്ലില്‍ ശ്രീലങ്കയുടെ ഫാസ്റ്റ് ബോളര്‍ ലസിത് മലിംഗയെത്തുന്നത് പുതിയ റോളില്‍. മുംബൈ ഇന്ത്യന്‍സിന്റെ ഉപദേഷ്ടാവായിട്ടാണ് മലിംഗ ഇത്തവണ ഐപിഎല്ലില്‍ പങ്കുചേരുക. മുംബൈ ഇന്ത്യന്‍സിന്റെ താരമായിട്ടാണ് മുന്‍ സീസണുകളില്‍ മലിംഗ ഐപിഎല്ലില്‍ പങ്കെടുത്തത്.മഹേല ജയവര്‍ധനയാണ് മുംബൈ ഇന്ത്യന്‍സിന്റെ മുഖ്യ പരിശീലകന്‍. അസാധ്യമായ ആംഗിളുകളില്‍ നിന്നുള്ള യോര്‍ക്കറുകളാണ് മലിംഗയുടെ പ്രത്യേകത. മലിംഗയുടെ സ്ലോ ബോളുകളും താരത്തെ ബാറ്റ്സന്മാരുടെ പേടി സ്വപ്നമാക്കിയ താരത്തെ ഇത്തവണ ആരും ഐപിഎല്‍ ലേലത്തില്‍ വിളിച്ചിരുന്നില്ല.  34 കാരനായ മലിംഗ കഴിഞ്ഞ സെപ്റ്റംബറില്‍ ഇന്ത്യക്കെതിരായ ട്വന്റി 20 ക്ക് ശേഷം ലങ്കന്‍ ടീമില്‍ എത്തിയിട്ടില്ല. ബംഗ്ലാദേശിലെ ത്രിരാഷ്ട്ര പരമ്പരക്കായി 23 അംഗ സന്നാഹ ടീമിനെ പ്രഖ്യാപിച്ചപ്പോഴും മലിംഗയെ ഒഴിവാക്കിയിരുന്നു.  ശ്രീലങ്കക്ക് വേണ്ടി 3 ഫോര്‍മാറ്റിലുമായി 492 വിക്കറ്റുകള്‍ മലിംഗ വീഴ്ത്തിയിട്ടുണ്ട്.


No comments:

Powered by Blogger.