കോഹ്ലിയെ വെല്ലുവിളിച്ച് രവി ശാസ്ത്രി
ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയ്ക്ക് പരിശീലകന്‍ രവി ശാസത്രിയുടെ വെല്ലുവിളി. സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി കൊണ്ടിരിക്കുന്ന പാഡ്മാന്‍ ചലഞ്ചില്‍ പങ്കെടുത്താണ് കോഹ്ലിയേയും ടെന്നീസ് താരം ലിയാണ്ടര്‍ പേസിനേയും ശാസ്ത്രി വെല്ലുവിളിച്ചത്.ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലുള്ള രവി ശാസ്ത്രി സാനിറ്ററി പാഡ് പിടിച്ചുനില്‍ക്കുന്ന ചിത്രം ട്വീറ്റ് ചെയ്യുകയായിരുന്നു.അക്ഷയ് കുമാര്‍ നായകനായ പാഡ്മാന്‍ സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായാണ് ഇങ്ങനെയൊരു ചലഞ്ചിന് അക്ഷയ് തന്നെ തുടക്കമിട്ടത്. സാനിറ്ററി പാഡ് കൈയില്‍ പിടിച്ച് പോസ്റ്റ് ചെയ്യുന്ന ചിത്രം പോസ്റ്റ് ചെയ്യുകയായിരുന്നു ചലഞ്ച്. ബോളിവുഡില്‍ നിന്നും കായികരംഗത്ത് നിന്നും നിരവധി പേരാണ് ചലഞ്ചില്‍ പങ്കെടുത്തത്. സാനിറ്ററി പാഡുകള്‍ നിര്‍മിക്കുകയും അവയെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം വളര്‍ത്തുകയും ചെയ്ത അരുണാചലം മുരുകരത്നം എന്ന തമിഴ്നാട്ടുകാരന്റെ യഥാര്‍ഥ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് പാഡ്മാന്‍ എന്ന സിനിമ. വിരാട് കോഹ്ലി അടക്കമുളളവര്‍ പാഡ്മാന്‍ ചലഞ്ചിന്റെ ഭാഗമാകുമോയെന്ന് കാ്ത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം.
No comments: