ക്രിക്കറ്റ് നാണംകെട്ടു; ഒത്തുകളിയില്‍ പ്രവര്‍ത്തിച്ചത്
ക്രിക്കറ്റ്‌ലോകം ഇതുവരെ കാണാത്ത കാഴ്ചയാണ് ദുബായ് സ്റ്റാര്‍സും ഷാര്‍ജ വാരിയേഴ്‌സും തമ്മിലുളള മത്സരത്തില്‍ നടന്നത്. 136 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന വാരിയേഴ്‌സ് 46 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.ഏറെ കൗതുകകരമായ കാര്യം ബാറ്റ്‌സ്മാന്‍മാരില്‍ ഏറെ പേരും സ്റ്റംപിങ്ങിലൂടെയോ റണ്‍ ഔട്ടിലൂടെയോ ആണ് പുറത്തായത് എന്നതാണ്. സംഭവത്തില്‍ ഐ സി സി അന്വേഷണം നടത്തിവരികയാണ്.അജ്മൻ ഓൾ സ്റ്റാർ ലീഗുമായി ബന്ധപ്പെട്ടുയർന്ന ഒത്തുകളി വിവാദത്തിൽ ഇന്ത്യയിൽ നിന്നുളള വാതുവയ്പ്പുകാരുടെയും ഇടനിലക്കാരുടെയും വിവരങ്ങൾ കൂടി ഐ സി സി തിരയുകയാണ്. സംഭവത്തിന് പിന്നിൽ ഇന്ത്യൻ സംഘത്തിന്റെ കൈയ്യുണ്ടോയെന്നാണ് അന്വേഷണം. അന്വേഷണത്തിൽ അജ്മൻ ഓൾസ്റ്റാർ ലീഗിന് പിന്നിൽ പ്രവർത്തിച്ചവരും ജയ്‌പൂരിലും കോട്ടയിലും നടന്ന ക്രിക്കറ്റ് ടൂർണ്ണമെന്റിന്റെ പിന്നിലും ഒരേ സംഘമാണെന്നാണ് ഐസിസിയുടെ കണ്ടെത്തൽ. വാതുവെപ്പുമായി ബന്ധപ്പെട്ട് ആൾക്കാരുടെ ഒരു പട്ടിക ബിസിസിഐ ഇൻരർ നാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ നിർദ്ദേശത്തെ തുടർന്ന് കൈമാറിയിട്ടുണ്ട്. കഴിഞ്ഞ ജൂലൈയിൽ ജയ്‌പൂറിൽ നടത്തിയ രജപുതന പ്രീമിയർ ലീഗുമായി ബന്ധപ്പെട്ട് 12 ലേറെ പേരെ വാതുവെപ്പില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കളിയില്‍ വാക്കി ടോക്കിയിലൂടെ തേര്‍ഡ് അംപയറും ഒത്തുകളിയുടെ ഭാഗമായിരുന്നു. ഈ സംഭവത്തിലും ഐസിസി അന്വേഷണം നടന്നിരുന്നു.അജ്മൻ ഓൾ സ്റ്റാർ ലീഗിൽ രജപുതന ലീഗിലേത് പോലെ അത്രയും മോശമായ രീതിയിലല്ല ഒത്തുകളി നടന്നതെന്ന നിഗനമാണ് ഐസിസിക്കുളളത്. എങ്കിലും ഒത്തുകളി തെളിഞ്ഞാൽ മൽസരത്തിന്റെ സംഘാടകർക്കും കളിക്കാർക്കും എല്ലാം ആജീവനാന്ത വിലക്ക് വരെയുളള നടപടികൾ ഐസിസി സ്വീകരിച്ചേക്കും
No comments: