ചരിത്രം കുറിച്ച് ജൂലന്‍ ഗോസ്വാമി, ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന് പത്തരമാറ്റ് നേട്ടം
വനിതാ ഏകദിന ക്രിക്കറ്റില്‍ സുവര്‍ണ നേട്ടം സ്വന്തമാക്കി ജൂലന്‍ ഗോസ്വാമി. ഏകദിന ക്രിക്കറ്റില്‍ 200 വിക്കറ്റ് സ്വന്തമാക്കുന്ന ആദ്യ വനിതാ താരമെന്ന റെക്കോഡാണ് ഇന്ത്യയുടെ ഫാസ്റ്റ് ബൗളര്‍ സ്വന്തം പേരിലെഴുതി ചേര്‍ത്തത്.താരം ഈ നേട്ടം സ്വന്തമാക്കിയത് ദക്ഷിണാഫ്രിക്കയ്ക്കെതിര നടന്ന രണ്ടാം എകദിനത്തിലായിരുന്നു. ദക്ഷിണാഫ്രിക്കയുടെ ലോറ വോള്‍വാര്‍ട്ടിന്റെ വിക്കറ്റ് കരസ്ഥമാക്കിയാണ് ജൂലന്‍ ഗോസ്വാമി ചരിത്ര നേട്ടം സ്വന്തമാക്കിയത്.കഴിഞ്ഞ വർഷം മേയിൽ വനിതാ ക്രിക്കറ്റിൽ ഏറ്റവുമധികം വിക്കറ്റ് നേടുന്ന താരമെന്ന നേട്ടം ജുലൻ സ്വന്തമാക്കിയിരുന്നു. മുപ്പത്തഞ്ചുകാരിയായ ജുലൻ ഐസിസി വനിതാ ബൗളർമാരുടെ പട്ടികയിൽ നിലവിൽ രണ്ടാമതാണ്. പുരുഷ ക്രിക്കറ്റിലും ആദ്യമായി 200 വിക്കറ്റ് നേട്ടം ഇന്ത്യയുടെ കപില്‍ ദേവിന്റെ പേരിലായിരുന്നു.വനിതാ ക്രിക്കറ്റില്‍ ബാറ്റിംഗിലും ബൗളിംഗിലും മുന്‍പന്തിയില്‍ ഇന്ത്യന്‍ താരങ്ങളാണ്. വനിതാ ക്രിക്കറ്റില്‍ മിതാലി രാജിന്റെ പേരിലാണ് ഏകദിനത്തില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരമെന്ന റെക്കോഡ്.വനിതാ ഏകദിന ക്രിക്കറ്റില്‍ സുവര്‍ണ നേട്ടം സ്വന്തമാക്കി ജൂലന്‍ ഗോസ്വാമി. ഏകദിന ക്രിക്കറ്റില്‍ 200 വിക്കറ്റ് സ്വന്തമാക്കുന്ന ആദ്യ വനിതാ താരമെന്ന റെക്കോഡാണ് ഇന്ത്യയുടെ ഫാസ്റ്റ് ബൗളര്‍ സ്വന്തം പേരിലെഴുതി ചേര്‍ത്തത്.താരം ഈ നേട്ടം സ്വന്തമാക്കിയത് ദക്ഷിണാഫ്രിക്കയ്ക്കെതിര നടന്ന രണ്ടാം എകദിനത്തിലായിരുന്നു. ദക്ഷിണാഫ്രിക്കയുടെ ലോറ വോള്‍വാര്‍ട്ടിന്റെ വിക്കറ്റ് കരസ്ഥമാക്കിയാണ് ജൂലന്‍ ഗോസ്വാമി ചരിത്ര നേട്ടം സ്വന്തമാക്കിയത്.കഴിഞ്ഞ വർഷം മേയിൽ വനിതാ ക്രിക്കറ്റിൽ ഏറ്റവുമധികം വിക്കറ്റ് നേടുന്ന താരമെന്ന നേട്ടം ജുലൻ സ്വന്തമാക്കിയിരുന്നു. മുപ്പത്തഞ്ചുകാരിയായ ജുലൻ ഐസിസി വനിതാ ബൗളർമാരുടെ പട്ടികയിൽ നിലവിൽ രണ്ടാമതാണ്. പുരുഷ ക്രിക്കറ്റിലും ആദ്യമായി 200 വിക്കറ്റ് നേട്ടം ഇന്ത്യയുടെ കപില്‍ ദേവിന്റെ പേരിലായിരുന്നു.വനിതാ ക്രിക്കറ്റില്‍ ബാറ്റിംഗിലും ബൗളിംഗിലും മുന്‍പന്തിയില്‍ ഇന്ത്യന്‍ താരങ്ങളാണ്. വനിതാ ക്രിക്കറ്റില്‍ മിതാലി രാജിന്റെ പേരിലാണ് ഏകദിനത്തില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരമെന്ന റെക്കോഡ്.
No comments: