Breaking

, ആരാധകന്റെ പ്രതിഷേധത്തെ തുടര്‍ന്ന് തെറ്റ് തിരുത്തി

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ദേശീയ പാതകയെ അപമാനിച്ചതിനെതിരെ പ്രതിഷേധവുമായി ആരാധകര്‍. കേപ്ടൗണിലെ ന്യൂലാന്റ്സ് സ്റ്റേഡിയത്തിലാണ് സംഭവം. ഇന്ത്യയുടെ ദേശീയ പാതക തലതിരിച്ചാണ് സ്റ്റേഡിയത്തില്‍ ഉയര്‍ത്തിയിരുന്നത്. മത്സരം ആരംഭിക്കുന്നതിന് മുമ്പായിരുന്നു ഇത്.സംഭവം ശ്രദ്ധയില്‍പ്പെട്ട ആരാധകന്‍ ഇതു ട്വീറ്റ് ചെയ്തു. ദേശീയ പാതകയെ അപമാനിച്ച വിവരം ആരാധകന്‍ ചൂണ്ടികാട്ടിയതോടെ അധികൃതര്‍ തെറ്റുതിരുത്തി. പക്ഷേ ഇത്തവണത്തെ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിലും സമാനമായ സംഭവമുണ്ടായതായി ആരാധകന്‍ ചൂണ്ടികാട്ടി.ഈ സ്റ്റേഡിയത്തില്‍ നടന്ന ടെസ്റ്റ് പരമ്പരയിലെ മത്സരത്തിലും ഇന്ത്യയുടെ ദേശീയ പതാകയെ തലകീഴായിട്ടായിരുന്നു സ്റ്റേഡിയത്തില്‍ ഉയര്‍ത്തിയത്. ഇതും വലിയ വാര്‍ത്തയായി മാറിയിട്ടും വീണ്ടും ആവര്‍ത്തിച്ചത് വലിയ പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്.  മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റ് ചെയ്യുകയാണ്. ആറ് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് മുന്നിലാണ്.


No comments:

Powered by Blogger.