Breaking

അമ്പയറോട് പൊട്ടിത്തെറിച്ച് കോഹ്ലി

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നാം ഏകദിനത്തില്‍ കളിക്കളത്തില്‍ നാടകീയ സംഭവങ്ങള്‍. കഗിസോ റബാഡയുടെ പന്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയ്‌ക്കെതിരെ അമ്പയര്‍ എല്‍ബി വിക്കറ്റ് വിളിച്ചതാണ് നാടകീയ സംഭവവികാസങ്ങള്‍ക്കിടയാക്കിയത്. ഉടന്‍ തന്നെ കോഹ്ലി അമ്പയറുടെ നടപടി ചോദ്യം ചെയ്ത് ഡിആര്‍എസ് റിവ്യൂവിന് ചലഞ്ച് ചെയ്യുകയായിരുന്നു.മൂന്നാം അമ്പയറുടെ പരിശോധനയില്‍ പന്ത് ബാറ്റിംഗ് തട്ടിയ ശേഷമാണ് കോഹ്ലിയുടെ പാഡില്‍ കൊണ്ടതെന്ന് വ്യക്തമാകുകയായിരുന്നു. മാത്രമല്ല ലഗ് സ്റ്റംമ്പിന് പുറത്താണ് പന്തെന്നും റിപ്ലെയില്‍ തെളിഞ്ഞു. ഇതോടെ കോഹ്ലിയ്ക്ക് അനുകൂലമായി മൂന്നാം അമ്പയര്‍ നിലപാട് എടുക്കുകയായിരുന്നു.  ഇതോടെ ഫീല്‍ഡ് അമ്പയറുടെ തീരുമാനത്തിലെ അതൃപ്തി കോഹ്ലി പരസ്യമായി പ്രകടിപ്പിച്ചു. അമ്പയറുടെ അടുത്ത് ചെന്ന് നിന്ന് തന്റെ നീരസം മുഴുവന്‍ കോഹ്ലി പ്രകടിപ്പിക്കുന്നതും ക്രിക്കറ്റ് ലോകം കണ്ടു. അമ്പയറുടെ തീരുമാനം ശരിയായിരുന്നെങ്കില്‍ കോഹ്ലിയ്ക്ക് പൂജ്യനായി മടങ്ങേണ്ടി വന്നേനെ. രോഹിത്ത് ശര്‍മ്മ പൂജ്യനായി മടങ്ങിയ ശേഷമാണ് കളിക്കളത്തില്‍ ഈ സംഭവം നടന്നത്.  മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റ് ചെയ്യുകയാണ്. ആറ് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് മുന്നിലാണ്.


No comments:

Powered by Blogger.