ബിസിസിഐയോട് ആദ്യമായി അപേക്ഷ;
ബിസിസിഐയോട് ആദ്യമായി ക്രിക്കറ്റ് ദൈവത്തിന്റെ അപേക്ഷ; ‘കാഴ്ചപരിമിതരുടെ ക്രിക്കറ്റ് അസോസിയേഷനെ അംഗീകരിക്കണം’കാഴ്ചപരിമിതരുടെ ക്രിക്കറ്റ് അസോസിയേഷനെ അംഗീകരിക്കുകയും കാഴ്ചപരിമിതിയുള്ള താരങ്ങളെ ബിസിസിഐയുടെ പെന്‍ഷന്‍ സ്‌കീമിന് കീഴില്‍ കൊണ്ടുവരണമെന്നുമുള്ള ആവശ്യമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. ഇതുമായി ബന്ധപ്പെട്ട് സച്ചിന്‍ ബി.സി.സി.ഐ ഇടക്കാല ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായിക്ക് കത്തയച്ചു. ജനുവരി 20ന് പാകിസ്താനെ തോല്‍പിച്ച് ഇന്ത്യ കാഴ്ചപരിമിതരുടെ ക്രിക്കറ്റ് ലോകകപ്പ് നേടിയിരുന്നു. ഇതിന് പിന്നാലെയാണ് സച്ചിന്‍ കത്തയച്ചത്. ‘കാഴ്ചപരിമിതരുടെ ക്രിക്കറ്റില്‍ നമ്മള്‍ തുടര്‍ച്ചയായ നാലാം കിരീടമാണ് നേടുന്നത്. ഈ അവസരത്തില്‍ ഇന്ത്യയുടെ ബ്ലൈന്‍ഡ് ക്രിക്കറ്റ് അസോസിയേഷന് അംഗീകാരം നല്‍കാന്‍ ഞാന്‍ ബി.സി.സി.ഐയോട് ആവശ്യപ്പെടുന്നു’ സച്ചിന്‍ കത്തിലെഴുതി. ഫൈനലില്‍ പാകിസ്ഥാനെ രണ്ടു വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. പാകിസ്ഥാന്‍ മുന്നോട്ടുവെച്ച 309 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ ഇന്ത്യ എട്ടു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു. 2014 ല്‍ നടന്ന കാഴ്ചപരിമിതര്‍ക്കുള്ള ലോകകപ്പ് കിരീടം ഇന്ത്യ നേടിയത് പാകിസ്ഥാനെ തകര്‍ത്തായിരുന്നു. ഇത്തവണയും ഇത് ആവര്‍ത്തിച്ചു.
No comments: