ഫോം തുടര്‍ന്ന് രോഹിത്; നാണംകെട്ട റൊക്കോഡുമായി ‘ഹിറ്റ്മാന്‍’
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ മൂന്നാം ഏകദിനത്തിലും മോശം ഫോം തുടരുകയാണ് ഇന്ത്യയുടെ ‘ഹിറ്റ് മാന്‍’ . ടെസ്റ്റ് പരമ്പരയിലും ഏകദിന പരമ്പരയിലുമായി ഒറ്റ അര്‍ധ സെഞ്ചുറി പോലും രോഹിത്തിന്റെ പേരിലില്ല. ആദ്യ രണ്ട് മത്സരങ്ങളിലും 20, 15 എന്നിങ്ങനെയായിരുന്നു രോഹിത്തിന്റെ പ്രകടനം. മൂന്നാം ഏകദിനത്തില്‍ റണ്‍സൊന്നുമെടുക്കാതെയാണ് രോഹിത്ത് പുറത്തായത്.ആറ് പന്ത് നേരിട്ട് റബാഡയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ക്ലസന് ക്യാച്ച് നല്‍കിയാണ് രോഹിത് മടങ്ങിയത്. ഇതോടെ ഏതെങ്കിലുമൊരു രാജ്യത്ത് ഇന്ത്യന്‍ താരത്തിന്റെ കുറഞ്ഞ ശരാശരി എന്ന നാണക്കേട് രോഹിതിന്റെ പേരിലായി. ഏകദിനത്തില്‍ മൂന്ന് ഡബിള്‍ സെഞ്ചുറി നേടിയിട്ടുള്ള രോഹിത്തിന്റെ ദക്ഷിണാഫ്രിക്കയിലെ ശരാശരി വെറും 12.10 മാത്രമാണ്. കുറഞ്ഞത് 10 ഇന്നിംഗ്‌സുകള്‍ കളിച്ച, ആദ്യ ഏഴ് സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്യുന്ന താരങ്ങളുടെ ശരാശരിയാണ് ഇതിനാധാരം. ഇന്ത്യയില്‍ 15.66 ശരാശരിയുള്ള അജിത് അഗാക്കറെയാണ് നിലവിലെ ഇന്ത്യന്‍ ഓപ്പണര്‍ മറികടന്നത്. 16.81 ശരാശരിയുമായി മുഹമ്മദ് കൈഫാണ് ദക്ഷിണാഫ്രിക്കയില്‍ കുറഞ്ഞ ശരാശരിയുള്ള മറ്റൊരു ഇന്ത്യന്‍ താരം. പട്ടികയിലെ ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള ഏക മുന്‍നിര ബാറ്റ്‌സ്മാനും രോഹിതാണ്. നായകന്‍ കോഹ്ലിയുടെ തകര്‍പ്പന്‍ ഇന്നിംഗ്സിന്റെ ബലത്തില്‍ ഇന്ത്യ 50 ഓവറില്‍ 303 റണ്‍സാണ് ഇന്ത്യ നേടിയത്. വിരാട് കോഹ്ലിയുടെ 160 റണ്‍സിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ ഇന്നിംഗ്സിന് കരുത്തായത്. 157 പന്തുകളിലാണ് കോഹ്ലി 150 സ്വന്തമാക്കിയത്.
No comments: