വിരമിക്കല്‍ മത്സരത്തില്‍ ധോണി തന്നോട് ക്യാപ്റ്റനാകാന്‍ നിര്‍ദേശിച്ചു: ഗാംഗുലി
ഇന്ത്യന്‍ ടീമിന്റെ മികച്ച ക്യാപ്റ്റ2008 നവംബറില്‍ നടന്ന ഗാംഗുലിയുടെ വിരമിക്കല്‍ മത്സരത്തില്‍ ധോണി ക്യാപ്റ്റന്‍ സ്ഥാനം ഗാംഗുലിക്ക് നല്‍കിയ പ്രവര്‍ത്തിയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. നാഗ്പൂരില്‍ ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടെസ്റ്റിലാണ് സംഭവം. മത്സരം സമനിലയില്‍ അവസാനിക്കാന്‍ പോകുമ്പോള്‍ ധോണി തന്റെ അടുത്ത് വന്ന് നായകനായി കളി നിയന്ത്രിക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നാണ് ഗാംഗുലി തന്റെ ആത്മകഥയില്‍ കുറിച്ചു. കളി തുടങ്ങിയ രാവിലെ ധോണി എന്നോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നെങ്കിലും താന്‍ നിരസിച്ചിരുന്നു. എന്നാല്‍ വീണ്ടും ആവശ്യപ്പെട്ടപ്പോള്‍ സമ്മതിക്കാതിരിക്കാനായില്ലെന്നാണ് ഗാംഗുലിയുടെ ആത്മകഥയില്‍ പറയുന്നത്. അവസാനമായി ഗാംഗുലി ടീമിനെ നയിച്ച ആ ദിവസമാകട്ടെ, എട്ട് വര്‍ഷം മുന്‍പ് ആദ്യമായി ടീമിന്റെ നായകനായി ഗാംഗുലി മാറിയ അതേ ദിവസമായിരുന്നു. മൂന്ന് ഓവറുകള്‍ കളി നിയന്ത്രിച്ചതിന് ശേഷം നായക സ്ഥാനം ധോണിക്ക് തന്നെ തിരികെ നല്‍കി. കാരണം ആ സമയം എനിക്ക് ഏകാഗ്രതയോടെ ചിന്തിക്കാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. തുടര്‍ന്ന്, ഇത് നിങ്ങളുടെ ജോലിയാണെന്ന് പറഞ്ഞ് ധോണിയിലേക്ക് തന്നെ ചുമതല നല്‍കുകയായിരുന്നു എന്ന് ഗാംഗുലി ആത്മകഥയില്‍ പറയുന്നു.ന്മാരായിരുന്ന മഹേന്ദ്ര സിങ് ധോണിയും സൗരവ് ഗാംഗുലിയും തമ്മിലുള്ള സൗഹൃദമാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ച. എ സെഞ്ചുറി ഈ നോട്ട് ഇനഫ് എന്ന പേരിലുള്ള ആത്മകഥയില്‍ ഗാംഗുലി ധോണിയെ കുറിച്ച് പറഞ്ഞതാണ് ക്യാപ്റ്റന്‍ കൂളിന്റെ വലിയ മനസിനാണ് സോഷ്യല്‍ മീഡിയ കയ്യടിക്കുന്നത്.
No comments: