അമ്പയര്‍മാര്‍ക്കെതിരേ ആഞ്ഞടിച്ച് ക്രിക്കറ്റ് ലോകം
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ സെഞ്ചൂറിയനില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ അമ്പയര്‍മാരുടെ നടപടിക്ക് ക്രിക്കറ്റ് ലോകത്ത് നിന്നും രൂക്ഷ വിമര്‍ശനം. ദക്ഷിണാഫ്രിക്കക്കതിരേ ഇന്ത്യയുടെ ജയം രണ്ട് റണ്‍സ് മാത്രം അകലെ നില്‍ക്കെ ലഞ്ച് ബ്രേക്ക് വിളിച്ച അമ്പയര്‍മാരുടെ നടപടിയാണ് പ്രതിഷേധത്തിന് വഴിവെച്ചിരിക്കുന്നത്.കേവലം രണ്ട് റണ്‍സ് മാത്രം ജയം അകലെ നില്‍ക്കെ അസാധാരണ തീരുമാനത്തിലൂടെ ഇന്ത്യയുടെ വിജയം വൈകിപ്പിച്ച അമ്പയര്‍മാര്‍ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. 19 ഓവറുകള്‍ പിന്നിട്ടപ്പോള്‍ ഇന്ത്യക്ക് ജയിക്കാന്‍ വെറും രണ്ട് റണ്ണുകള്‍ കൂടി മതിയായിരുന്നു. എന്നാല്‍ ഇക്കാര്യം കണക്കിലെടുക്കാതെ അമ്പയര്‍മാര്‍ ലഞ്ച് ബ്രേക്ക് വിളിക്കുകയായിരുന്നു. 51 റണ്‍സോടെ ശിഖര്‍ ധവാനും, 44 റണ്‍സോടെ ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയുമായിരുന്നു ലഞ്ച് ബ്രേക്കിന് പിരിഞ്ഞപ്പോള്‍ ക്രീസില്‍. വെറും ഓരോവര്‍ കൂടി അനുവദിച്ചിരുന്നെങ്കില്‍ മത്സരം പൂര്‍ത്തിയായേനെ എന്നിരിക്കെ ഇരു ടീമുകളും ഒട്ടും സന്തോഷത്തോടെയല്ല ഈ തീരുമാനത്തെ സ്വീകരിച്ചത്.വിരേന്ദര്‍ സേവാഗ്, സുരേഷ് റെയ്‌ന, ഹര്‍ഭജന്‍ സിങ്, തുടങ്ങിയ താരങ്ങളാണ് അമ്പയര്‍മാരുടെ നടപടിക്കെതിരേ വിമര്‍ശനവുമായി രംഗത്തെത്തിയത്. കളിയുടെ മെറിറ്റിനപ്പുറം വിവാദമുണ്ടാക്കി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍കാനുള്ള ശ്രമമാണ് അമ്പയര്‍മാരുടെത് എന്നും വിമര്‍ശനമുണ്ട്
No comments: