സമയം തെളിയാതെ റയല്‍;
റയലിന്റെ ശനിദശ തുടരുന്നു. ല ലീഗെയില്‍ 17-ാം സ്ഥാനക്കാരായ ലവന്റെയെ നേരിട്ട റയലിന് 2-2 ന്റെ സമനില. രണ്ട് തവണ ലീഡ് നേടിയ ശേഷമാണ് സ്പാനിഷ് വമ്പന്‍മാര്‍ സമനില വഴങ്ങിയത്. ഇതോടെ ഒന്നാംസ്ഥാനത്തുള്ള ബാഴ്‌സയുമായി 18 പോയന്റിന് പിറകിലായി റയല്‍. സമനില വഴങ്ങിയതോടെ 21 കളികളില്‍ നിന്ന് 39 പോയിന്റുള്ള റയല്‍ നാലാം സ്ഥാനത്താണ്. പ്രതിരോധത്തില്‍ നടത്തിയ വന്‍ പിഴകളാണ് റയലിന് തിരിച്ചടിയായത്. റയല്‍ ഗോളി കെയ്ലര്‍ നാവാസിന്റെ മികച്ച സേവുകള്‍കൂടി ഇല്ലായിരുന്നങ്കില്‍ ഫലം മാറിമറിഞ്ഞേനെ.ബെന്‍സീമയും ബെയ്ലും റൊണാള്‍ഡോയും വീണ്ടും ആക്രമണ നിരയില്‍ ഒരുമിച്ചപ്പോള്‍ റയല്‍ മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ആദ്യ ഗോള്‍ നേടിയത് പ്രതിരോധ നിരകാരന്‍ റാമോസായിരുന്നു. ഹെഡറിലൂടെയാണ് റാമോസ്് ഗോള്‍ നേടിയത്. പക്ഷെ ആദ്യ പകുതി അവസാനിക്കും മുന്‍പ് ലെവന്റെ സമനില ഗോള്‍ കണ്ടെത്തി. മികച്ച കൗണ്ടര്‍ അറ്റാക്കിനോടുവില്‍ ഇമ്മാനുവല്‍ ബോട്ടങ്ങാണ് ആതിഥേയരുടെ ഗോള്‍ നേടിയത്. രണ്ടാം പകുതി ഇരുപത് മിനുറ്റ് പിന്നിട്ടിട്ടും വിജയ ഗോള്‍ നേടാനാവാതെ വന്നതോടെ ബെയ്ലിനെ പിന്‍വലിച്ച സിദാന്‍ ഇസ്‌കോയെ ഇറക്കിയത് 81 ആം മിനുട്ടില്‍ ഫലം കണ്ടു. ഇത്തവണ ബെന്‍സീമയുടെ പാസ്സ് മികച്ച ഷോട്ടിലൂടെ റയല്‍ ജയം ഉറപ്പിച്ചെങ്കിലും പ്രതിരോധ നിര കളി മറന്നത് റയലിന് നഷ്ടപെടുത്തിയത് വിലപ്പെട്ട 2 പോയിന്റുകളാണ്. 89 ആം മിനുട്ടില്‍ മികച്ച നീക്കത്തിനൊടുവില്‍ പസിനി ലെവന്റെയുടെ സമനില ഗോള്‍ നേടി. പത്താം തിയതി റയല്‍ സൊസൈഡാഡിന് എതിരെയാണ് റയലിന്റെ അടുത്ത മത്സരം.
No comments: