റെക്കോഡ് നേട്ടവുമായി ഭുവി; ഇന്ത്യയക്ക് അഭിമാന നിമിഷം
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടി-20യില്‍ അഞ്ചു വിക്കറ്റ് കരസ്ഥമാക്കിയ ഭുവനേശ്വര്‍ കുമാറിന് റെക്കോഡ്. ആദ്യമായിട്ടാണ് ട്വന്റി 20 മത്സരത്തില്‍ ഇന്ത്യന്‍ പേസ് ബൗളര്‍ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. ഇതിനു മുമ്പ് ട്വന്റി 20യില്‍ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിത് സ്പിന്‍ ബൗളറായ ചൗഹല്‍ മാത്രമാണ്.28 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്. ഇന്ത്യയുടെ 203 റണ്‍സ് എന്ന ലക്ഷ്യം പിന്തുടര്‍ന്ന ആതിഥേയരുടെ ഇന്നിംഗ്‌സ് 170 ല്‍ അവസാനിക്കുകയായിരുന്നു. നേരത്തെ39 പന്തില്‍ 72 റണ്‍സ് നേടിയ ഓപ്പണ്‍ ശിഖര്‍ ധവാന്റെ മികവിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ കരസ്ഥമാക്കിയത്. മനീഷ് പാണ്ഡൈ 27 പന്തില്‍ 29 റണ്‍സുമായി ഹാര്‍ദിക്ക് പാണ്ഡ്യ ഏഴ് പന്തില്‍ 13 റണ്‍സുമായി പുറത്താക്കാതെ നിന്നു. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ടെസ്റ്റ് പരമ്പര കൈവിട്ടും, ഏകദിന പരമ്പര വെട്ടിപ്പിടിച്ചും മുന്നേറുന്ന ഇന്ത്യ ആദ്യ ടി20 മത്സരം ജയിച്ചതോടെ 3 മത്സരങ്ങളുള്ള പരമ്പരയില്‍ 1-0 മുന്നിലെത്തി.
No comments: