കോഹ്ലി പുറത്തിരിക്കും, ടീം ഇന്ത്യ രണ്ട് ടീമാകും
അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി ടെസ്റ്റ് മത്സരം കളിക്കാന്‍ മത്സരത്തില്‍ ടീം ഇന്ത്യ ഇറങ്ങുക രണ്ടാം നിര ടീമുമായി. നായകന്‍ വിരാട് കോഹ്ലിയ്ക്കും മത്സരത്തില്‍ വിശ്രമം അനുവദിച്ചേക്കും. ചില ഇംഗ്ലീഷ് പത്രങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.ഈ വര്‍ഷം ജൂണ്‍ 14 മുതല്‍ 18 വരെ ബംഗളൂരുവിലാണ് ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ പോരാട്ടം. കഴിഞ്ഞ വര്‍ഷം അഫ്ഗാനിസ്ഥാന് ഐസിസി ടെസ്റ്റ് പദവി അനുവദിച്ചതിന് പിന്നാലെയാണ് ഇന്ത്യ-അഫ്ഗാന്‍ മത്സരത്തിന് കളമൊരുങ്ങുന്നത്. അതെസമയം ഇന്ത്യയുടെ ഒന്നാം നിര ആ സമയത്ത് ഇംഗ്ലണ്ടിലോ, അയര്‍ലന്‍ഡിലോ ആയിരിക്കും. അവിടെ ഇംഗ്ലണ്ടുമായി ടെസ്റ്റ് ഏകദിന പരമ്പരയും അയര്‍ലന്‍ഡുമായി രണ്ട് ടി20 മത്സരങ്ങളും കളിക്കുന്നതിന്റെ മുന്നോടിയായുളള പരിശീലനത്തിലായിരിക്കും ടീം ഇന്ത്യ. ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യ രണ്ടാം നിര ടീമിനെ ഇറക്കുന്നതില്‍ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് അസോസിയേന്‍ ഏറെ നിരാശയിലാണെന്നാണ് സൂചന. നേരത്തെ ഓസ്‌ട്രേലിയയുമായും ടെസ്റ്റ് മത്സരം കളിക്കാന്‍ അഫ്ഗാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ആ ശ്രമം പരാജയപ്പെടുകയായിരുന്നു. നായകനെന്ന നിലയില്‍ ഇംഗ്ലണ്ടിനെതിരായ പരമ്പര കോഹ്ലിയ്ക്ക് ഏറെ പ്രധാന്യമുളളതാണ്. കോഹ്ലി നായകനായ ശേഷം ആദ്യമായാണ് ടീം ഇന്ത്യ ഇംഗ്ലണ്ടില്‍ പരമ്പരയ്ക്ക് പോകുന്നത്.
No comments: