തിരിച്ച് വരവ് ആഘോഷമാക്കി റെയ്‌ന
ഏറെ നാളുകള്‍ക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയ സുരേഷ് റെയ്‌ന പതര്‍ച്ചയേതുമില്ലാതെയാണ് മടങ്ങിവരവ് ആഘോഷിച്ചത്. ബാറ്റ് കൊണ്ട് വെടിക്കെട്ടിന്റെ മാലപ്പടക്കത്തിന് തിരികൊളുത്തിയ റെയ്‌ന മികച്ച ഫീല്‍ഡിംഗ് പ്രകടനവും കാഴ്ച്ചവെച്ചു.ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ്ങിനിറക്കിയ ഇന്ത്യ പത്താമത്തെ ഓവറില്‍ നൂറു കടന്നു. തകര്‍ത്തുവാരിയായിരുന്നു ഇന്ത്യയുടെ തുടക്കം. ഒമ്പത് പന്തേ നേരിട്ടുള്ളു എങ്കിലും രണ്ട് വീതം സിക്‌സറും ഫോറും പറത്തി 21 റണ്‍സെടുത്ത ശേഷമായിരുന്നു രോഹിത് മടങ്ങിയത്. രോഹിത് നര്‍ത്തിയിടത്തു നിന്നായിരുന്നു റെയ്‌നയുടെ തുടക്കവും മടക്കവും. ഏഴ് പന്തില്‍ രണ്ട് ബൗണ്ടറിയും ഒരു സിക്‌സും പറത്തിയ റെയ്‌ന ജൂനിയര്‍ ദലയെ സിക്‌സറിന് പറത്താനുള്ള ശ്രമത്തിനിടയില്‍ ബൗളര്‍ക്കു തന്നെ പിടികൊടുത്തു മടങ്ങി. 15 റണ്‍സായിരുന്നു റെയ്‌നയുടെ സ്‌കോര്‍. ഫീല്‍ഡിംഗിലും ടീം ഇന്ത്യയ്ക്ക് എത്രയും അവിഭാജ്യ ഘടകമാണെന്ന് റെയ്‌ന തെളിച്ചു. മത്സരത്തില്‍ മികച്ച ചില ഫീല്‍ഡിംഗ് നീക്കങ്ങള്‍ നടത്തിയ റെയ്‌ന മൂന്ന് ക്യാച്ചുകളും കൈപിടിയില്‍ ഒതുക്കി. ജെപി ജുമിനി, ക്ലാസ്സെന്‍, ക്രിസ് മോറിസ് എന്നിവരാണ് റെയ്‌നയുടെ കൈകളില്‍ ഒതുങ്ങിയത്. ഏതായാലും ഏറെ നാളുകള്‍ക്ക് ശേഷം ടീമില്‍ തിരിച്ചെത്തിയ താരം ടീം ഇന്ത്യയ്ക്ക് എത്രത്തോളം അവിഭാജ്യ ഘടകമാണെന്ന് തെളിയ്ക്കുന്നതായി മാറി ഈ മത്സരം.
No comments: