Breaking

തോല്‍വിക്കു പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്ക് മറ്റൊരു വമ്പന്‍ തിരിച്ചടി!


ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ പരാജയം ഏറ്റുവാങ്ങിയതിനു പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്ക് മറ്റൊരു തിരിച്ചടി കൂടി. അവരുടെ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സ് പരമ്പരയില്‍ കളിക്കില്ലെന്നാണ് ആ വാര്‍ത്ത. പരുക്കിനെ തുടര്‍ന്നാണ് എബിഡി പരമ്പരയില്‍ നിന്ന് പുറത്തായത്.കാല്‍മുട്ടിനേറ്റ പരുക്കാണ് എബിഡിക്ക തിരിച്ചടിയായത്. പരുക്കുമൂലം ആദ്യ മൂന്നു ഏകദിനങ്ങളില്‍ ഡിവില്ലിയേഴ്‌സ് കളിച്ചിരുന്നില്ല. ശേഷം തിരിച്ചെത്തിയ താരത്തിന് അഞ്ചാം ഏകദിനത്തിന് മുന്‍പ് വീണ്ടും പരുക്കേല്‍ക്കുകയായിരുന്നു. ഇത് വകവയ്ക്കാതെ അവസാന രണ്ട് ഏകദിനം കളിച്ചതോടെ പരുക്ക് വഷളായി. ഇന്നലത്തെ ടി20 യിലും ഡിവില്ലിയേഴ്‌സ് കളിച്ചിരുന്നില്ല. മാര്‍ച്ച് ഒന്നിന് ഓസ്‌ട്രേലിയക്കെതിരെ ആരംഭിക്കുന്ന ആദ്യ ടെസ്റ്റിന് മുന്‍പ് പൂര്‍ണ്ണമായും സജ്ജനായി തിരിച്ചെത്താനാണ് താരത്തിന് വിശ്രമം അനുവദിച്ചിരിക്കുന്നത്.  ഇന്നലെ നടന്ന മത്സരത്തില്‍ 28 റണ്‍സിനാണ് ഇന്ത്യ ആതിഥേയരെ തകര്‍ത്തത്. ഇന്ത്യയുടെ 203 റണ്‍സ് എന്ന ലക്ഷ്യം പിന്തുടര്‍ന്ന ആതിഥേയരുടെ ഇന്നിംഗ്‌സ് 175 ല്‍ അവസാനിക്കുകയായിരുന്നു. കളിയുടെ ഒരു ഘട്ടത്തില്‍ ദക്ഷിണാഫ്രിക്ക പിടിമുറുക്കിയിരുന്നുവെങ്കിലും ഇന്ത്യന്‍ ബോളര്‍ക്ക് മുന്നില്‍ അടിയറവ് പറയുകയായിരുന്നു. ഇന്ത്യയ്ക്കായി ഭുവനേശ്വര്‍കുമാര്‍ അഞ്ചും, പാണ്ഡ്യ, ചാഹല്‍, ഉന്നദ്കട്ട് എന്നിവര്‍ ഓരോ വിക്കറ്റും നേടി. 24 റണ്‍സു വഴങ്ങിയാണ് ഭുവനേശ്വര്‍ 5 വിക്കറ്റ് നേട്ടം. ഭുവനേശ്വര്‍ തന്നെയാണ് കളിയിലെ താരവും.


No comments:

Powered by Blogger.